ന്യൂദല്‍ഹി: ഭീകര സംഘടനയായ അല്‍-ഖ്വയ്ദയും പോപ്പുലര്‍ ഫ്രണ്ടും തമ്മിലുള്ള ബന്ധം പുറത്ത്. അല്‍-ക്വയ്ദയുടെ സഹസംഘടനയുടെ ആസ്ഥാനത്തെത്തി പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ചര്ച്ചന നടത്തിയതിന്റെ വാര്‍ത്ത പ്രമുഖ യൂറോപ്യന്‍ മാധ്യമം പുറത്തുവിട്ടു. തുര്‍ക്കിയിലെ അല്‍-ക്വയ്ദയുടെ മുഖമായ ഫൗണ്ടേഷന് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് ഹുമനറ്റേറിയന്‍ റിലീഫ് (ഐ.എച്ച്.എച്ച്) നേതാക്കളുമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ ഇ.എം അബ്ദുല്‍ റഹ്മാന്, പ്രൊഫ:പി കോയ എന്നിവര്‍ ഇസ്താന്ബുളില് നടത്തിയ കൂടികാഴ്ച്ചയുടെ ദൃശ്യങ്ങള്‍ സഹിതമാണ് ‘നോര്‍ഡിക് മോണിറ്റര്‍’ വാര്‍ത്ത നല്‍കിയിരിക്കുന്നത്.
ഇരു സംഘടനകളും ‘ഇസ്ലാമിക താല്പര്യങ്ങള്’ സംരക്ഷിക്കുന്ന വഴികള്‍ ചര്‍ച്ച ചെയ്തെന്നാണ് റിപ്പോര്‍ട്ടില്‍. ചര്‍ച്ചയില്‍ പിഎഫ് ക്കു വന്‍ സാമ്പത്തിക സഹായം ഉറപ്പു ലഭിച്ചു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സിറിയ, പലസ്തീന്, ജര്‍മ്മനി, ഈസ്റ്റേണ്‍ യൂറോപ്പ്, പാകിസ്ഥാന്, ലിബിയ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ മാലി എന്നിവടങ്ങളില്‍ സജീവമായ ഭീകര സംഘടനയായ അല്‍ ക്വയ്ദയുമായി അടുത്ത ബന്ധമുള്ള സംഘടനയാണ് ഐഎച്ച്എച്ച് എന്ന് കണ്ടെത്തിയിരുന്നു. റഷ്യയും ഇസ്രയേലും ജര്‍മ്മനിയും ഉള്‍പ്പെടയുള്ള രാജ്യങ്ങള്‍ സംഘടനയുടെ പ്രവര്‍ത്തനം നിരോധിച്ചിട്ടുണ്ട്. നൂറോളം രാജ്യങ്ങളില്‍ സജീവമായ ഐ.എച്ച്.എച് തുര്‍ക്കിക് വേണ്ടി ചാരപ്രവര്‍ത്തനം സംഘടിപ്പിക്കുകയും ആ രാജ്യങ്ങളില്‍ തുര്‍ക്കിക്കു വേണ്ടി ശബ്ദമുയര്‍ത്താനുള്ള സംഘടനകളെയും വ്യക്തികളെയും രാഷ്ട്രീയ നേതാക്കളെയും രൂപപ്പെടുത്തുകയും ചെയ്യുന്നുണ്ട്. സന്നദ്ധ സംഘടന പ്രവര്‍ത്തനം, അഗതി പരിപാലനം എന്നൊക്കെയാണ് അവകാശവാദം.
യുദ്ധ മേഖലകളില്‍ സന്നദ്ധ സംഘടന പ്രവര്‍ത്തനത്തിന്റെ മറവില്‍ ആയുധം എത്തിക്കയും ഭീകരവാദികള്‍ക്കു സഹായം എത്തിച്ചതിന്റെ പേരിലാണ് റഷ്യ സംഘടനക്ക് എതിരെ രംഗത്തു വന്നത്
ലോക മുസ്ലീങ്ങളുടെ നേതൃ സ്ഥാനത്തു എത്താന്‍ പരിശ്രമിക്കുന്ന തുര്‍ക്കി പ്രസിഡണ്ട് എര്ദോഗാന് ഐ.എച്ച്.എച്ചിനു എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നുണ്ട്. ലോക രാജ്യങ്ങളില്‍ തീവ്ര സ്വഭാവമുള്ള സംഘടനകളുമായി തുര്‍ക്കി അടുത്ത ബന്ധം സ്ഥാപിച്ചു വരികയാണ്. ഇതിന്റെ ഭാഗമായാണ് പോപ്പുലര്‍ ഫ്രണ്ടുമായി സംഘടനാ നേതാക്കള്‍ ചര്‍ച്ച നടത്തിയത്. ലോക മുസ്ലീങ്ങളുടെ തലവനായി മാറി തുര്‍ക്കി കേന്ദ്രമാക്കി ഖിലാഫത്തു സ്ഥപിക്കലാണ് എര്‍ദോഗന്റെ ലക്ഷ്യം. ഇതിനായി അല്‍ ക്വയ്ദയുടെ സഹായവും തുര്‍ക്കി പ്രസിഡണ്ട് തേടിയിട്ടുണ്ട്. അല്‍ ക്വയ്ദയെ പുനരുജ്ജീവിപ്പിക്കാന്‍ എല്ലാ സഹായങ്ങളും ചെയ്യുന്നതും എര്‍ദോഗനാണ്.
ഇന്ത്യയില്‍ തുര്‍ക്കിക്കു അനുകൂല അന്തരീക്ഷം സൃഷ്ടിക്കാനും മുസ്ലിം ഏകീകരണം ഉണ്ടാക്കാനും പോപ്പുലര്‍ ഫ്രണ്ടിനെ ഉപയോഗപ്പെടുത്താനാണ് എര്ദോദോഗന് ലക്ഷ്യമിടുന്നത്. എര്‍ദോഗന്റെ ജസ്റ്റിസ് ആന്‍ഡ് ഡെവലൊപ്മെന്റ് പാര്‍ട്ടി (എ.കെ.പി) യും തുര്‍ക്കിയിലെ രഹസ്യാന്വേഷണ സര്‍വീസായ എം.ഐ.ടി യും പിന്തുണ കൊടുക്കുന്ന സംഘടനയാണ് ഐ.എച്ച്.എച്ച്. തുര്‍ക്കി രഹസ്യാന്വേഷണ ഏജന്‍സിക്കു വേണ്ടി ചാര പ്രവര്‍ത്തനം നടത്താനും അധികാര കേന്ദ്രങ്ങളില്‍ നുഴഞ്ഞു കയറാനും ലോകത്തെ വിവിധ സംഘടനകളുമായി ബന്ധം ഉണ്ടാക്കി കൊണ്ടിരിക്കയാണ്.
പോപ്പുലര്‍ ഫ്രണ്ടിനെ ഇന്ത്യയിലെ തുര്‍ക്കി താല്പര്യങ്ങള് സംരക്ഷിക്കുന്ന സംഘടനയാക്കി വളര്‍ത്തലാണ് ലക്ഷ്യം.സന്നദ്ധ സംഘന പ്രവര്‍ത്തനത്തിന്റെ മറവിലാകും സഹകരണം.തുര്‍ക്കിയുടെ താല്പര്യങ്ങള് സംരക്ഷിക്കുന്ന വിവിധ ഗ്രൂപ്പുകളെ ഉണ്ടാക്കാന്‍ പോപ്പുലര്‍ ഫ്രണ്ടുമായി സഹകരിക്കാനാണ് ധാരണ. കൂടിക്കാഴ്ചയില്‍ ഐ.എച്ച്.എച്ച് സെക്രട്ടറി ജനറല്‍ ഡാറൂംസ് അയ്ദീന്,വൈസ് പ്രസിഡണ്ട് ഹ്യൂയീസിന്‍ഒരൂക് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: