ന്യൂദല്‍ഹി: രാജസ്ഥാനിലെ ജയ്സാല്‍മേറിന് സമീപം ലോംഗേവാലയില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാനെത്തിയ പ്രധാനമന്ത്രി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അര്ജുന് ടാങ്കില്‍ സഞ്ചരിച്ച് സൈനികരെ അഭിവാദ്യം ചെയ്തത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് 118 അര്ജുന് മാര്‍ക്ക് 1എ ടാങ്കുകള്‍ക്കായി ഓര്‍ഡര്‍ നല്കാന് കരസേനയെ പ്രേരിപ്പിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് പ്രതിരോധ വികസന ഗവേഷണ കേന്ദ്രം(ഡിആര്‍ഡിഒ).
പഴയതിനെക്കാള്‍ സാങ്കേതികമായി ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് പുതിയ പതിപ്പ്. ജയ്സാല്‍മേറിലെ മരുഭൂമിയില്‍ പ്രധാനമന്ത്രി അര്ജുന് ടാങ്കില്‍ യാത്ര ചെയ്തതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് ഡിആര്‍ഡിഒ ശാസ്ത്രഞ്ജന്‍ വി ബാലഗുരു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു. രണ്ടു റെജിമെന്റുകള്‍ക്കായി കരസേന ഉടന്‍ അര്ജുന് മാര്‍ക് 1എ ടാങ്കുകള്‍ ഓര്‍ഡര്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെന്നൈയിലെ ഡിആര്‍ഡിഒയുടെ കോംപാറ്റ് വെഹിക്കിള്‍ റിസര്‍ച്ച് ഡെവലപ്മെന്റ് റിസര്‍ച്ച് എസ്റ്റാബ്ലിഷ്മെന്റ് ലബോറട്ടിയുടെ അസോസിയേറ്റ് ഡയറക്ടറാണ് ബാലഗുരു. 124 അര്ജുന് ടാങ്കുകള്‍ ഇതുവരെ കരസേനയുടെ ഭാഗമാക്കിയിട്ടുണ്ട്. ജയ്സാല്‍മേറിലും പാക് അതിര്‍ത്തിയിലുമായാണ് ഇവയെല്ലാം വിന്യസിച്ചിരിക്കുന്നത്. പഴയതിനുള്ളതിനേക്കാള് അധികമായി 72 ഫീച്ചറുകള്‍ പുതിയ പതിപ്പിനുണ്ടെന്ന് ബാലഗുരു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: