ലണ്ടന്‍: ലിവര്‍പൂള്‍ സ്ട്രൈക്കറും ഈജിപ്ഷ്യന്‍ താരവുമായ മുഹമ്മദ് സലയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. ടോഗോെക്കതിരായ ആഫ്രിക്കന്‍ കപ്പ് നേഷന്‍സ് യോഗ്യതാ മത്സരത്തിന് തൊട്ടുമുമ്പ് സലയക്ക് കൊറോണ സ്ഥിരീകരിച്ചതായി ഈജിപ്ഷ്യന്‍ ഫുട്ബോള്‍ അസോസിയേഷന് അറിയിച്ചു.
യോഗ്യതാ മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്. മറ്റ് കളിക്കാരുടെ ഫലം നെഗറ്റീവാണ്. സലയ്ക്ക് രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അസോസിയേഷന് വെളിപ്പെടുത്തി.
രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഹമ്മദ് സല ഐസൊലേഷനില്‍ പ്രവേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: