മങ്കൊമ്പ്: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നിര്‍മ്മാണവുമായ് ബന്ധപ്പെട്ട് ആശങ്കകള്‍ ഉയരുന്നു. ആക്ഷേപങ്ങള്‍ പരിഹരിച്ച്, കുട്ടനാടിന് അനുയോജ്യമായരീതില് നിര്‍മ്മാണം നടത്തുന്നതിന് വേണ്ടിയുള്ള പരിശ്രമങ്ങളെ ഏകോപിപ്പിക്കുന്ന എസി റോഡ് ജാഗ്രതാ സമിതി എന്ന ജനകീയ സംഘടനയുടെ ആഭിമുഖ്യത്തില്‍ ജാഗ്രതാ നില്‍പ്പ് സംഘടിപ്പിച്ചു.
കുട്ടനാടിന്റെ പരിസ്ഥിക്കു അനുയോജ്യമായ രീതിയില്‍ റോഡ് പുനര്‍ നിര്‍മ്മിക്കുക, സെമി എലിവേറ്റഡ് ഹൈവേ (മേല്‍പ്പാലങ്ങള്‍) പൂര്‍ണ്ണമായും ഒഴിവാക്കുക. കുട്ടനാട്ടിലെ ആറുകളും തോടുകളും ആഴം കൂട്ടി വൃത്തിയാക്കി ജലഗതാഗതം സുഗമമാക്കുക, ഉള്‍നാടന്‍ റോഡുകളും വഴികളും പുനരുദ്ധരിക്കുക, പുനര്‍ നിര്‍മ്മാണത്തിനായി എസി റോഡ് രണ്ടു വര്‍ഷത്തേക്ക് അടച്ചിടുന്നത് ഒഴിവാക്കുക, പദ്ധതിയുടെ പൂര്‍ണ്ണ രൂപരേഖ അടിയന്തരമായി പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പള്ളാത്തുരുത്തി മുതല്‍ കിടങ്ങറ വരെയുള്ള എസി റോഡിലെ 12 സ്ഥലങ്ങളില്‍ ജാഗ്രതാ നില്‍പ്പ് സംഘടിപ്പിച്ചത്.
മങ്കൊമ്പില്‍ നടന്ന ജാഗ്രത നില്‍പ്പ് എസി റോഡ് ജാഗ്രത സമിതി പ്രസിഡന്റ് സന്തോഷ് ശാന്തി ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ജോര്‍ജ് മാത്യു വാച്ചാപ്പറമ്പില്‍ അദ്ധ്യക്ഷനായി. പുളിംങ്കുന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബന്നിച്ചന്‍ കണ്ണംങ്കരത്തറ, ട്രഷറര്‍ അഡ്വ.സുദിപ് വി നായര്‍, വൈസ് പ്രസിഡന്റ് റോയി നെല്ലാക്കുന്നേല്‍, കോര്‍ഡിനേറ്റര്‍ റ്റോം ജോസഫ്, പുളിംങ്കുന്ന് ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍ കെ പി സുബീഷ് എന്നിവര്‍ സംസാരിച്ചു.
സെക്രട്ടറി അഡ്വ: ജിബിന്‍ തോമസ് സ്വാഗതവും, പിആര്‍ഒ മനോജ് കാക്കളം നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: