കോഴിക്കോട്: 2018-19 സാമ്പത്തിക വര്‍ഷത്തില്‍ കോഴിക്കോട് നഗരസഭ അംഗീകാരം വാങ്ങിയ 1421 പദ്ധതികളില്‍ 676 പദ്ധതികള്‍ മാത്രമാണ് നടപ്പാക്കിയത്. 745 പദ്ധതികളാണ് നടപ്പാക്കാത്തത്. ഇതോടെ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയ തുകയില്‍ 161,30,30,913 രൂപ ലാപ്സായി എന്നാണ് കണക്ക്.
ദാരിദ്ര്യ നിര്‍മ്മാര്‍ജനം, കൃഷി, കൈത്തൊഴില്‍ തുടങ്ങിയ മേഖലകളിലെ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വന്നു. ഡി പി സി അംഗീകരിച്ച 1204 മരാമത്ത് പദ്ധതികളില്‍ ആകെ 540 പ്രവൃത്തികളാണ് നടപ്പായത്. വിവിധ ഫണ്ടുകളില്‍ നിന്നായി പൊതുമരാമത്ത് പദ്ധതികള്‍ക്ക് 203,02,74,222 രൂപ വകയിരുത്തിയതില്‍ 83,45,00,361 രൂപ മാത്രമാണ് ചെലവഴിച്ചത്. ആകെ ചെലവഴിച്ചത് 41.10 ശതമാനം മാത്രം.
വിവാദമായ മഹിളാ മാള്‍ നിര്‍മ്മിച്ചത് കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണെന്ന് കണ്ടെത്തിയിരുന്നു. വാണിജ്യ കെട്ടിടം നിര്‍മ്മിക്കുന്നതിന് നിര്‍മ്മാണ അനുമതി വാങ്ങിയതിന് ശേഷം വിവിധ നിലകളില്‍ മാറ്റം വരുത്തിയതായും അഞ്ചാം നില ഫുഡ് കോര്‍ട്ടായി ഉപയോഗിക്കുന്നതിന് പകരം 300 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയമാക്കി. ചട്ടവിരുദ്ധമായാണ് ഇങ്ങിനെ തരം മാറ്റിയതെന്നും പിന്നീട് കണ്ടെത്തി. അര്‍ബുദ ബോധവല്‍ക്കരണത്തിനും മറ്റുമായുള്ള ജീവനം സമഗ്ര ക്യാന്‍സര്‍ പദ്ധതി നടത്തിപ്പില്‍ നിരവധി അപാകതകളാണ് കണ്ടെത്തിയത്. സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് വിരുദ്ധമായി വികസന ഫണ്ട് മുന്‍കൂറായി പിന്‍വലിച്ച് നോര്‍ത്ത് സിഡിഎസിന്റെ അക്കൗണ്ടില്‍ നിഷ്ക്രിയമായി നിക്ഷേപിച്ചു. പദ്ധതിയുടെ പ്രൊജക്ട് അംഗീകരിക്കുന്നതും നിര്‍വ്വഹണ ഉദ്യോഗസ്ഥനും ഒരാളായത് ചട്ടം അംഗീകരിക്കുന്നില്ല. എന്നാല്‍ അന്നത്തെ കുടുംബശ്രീ പ്രൊജക്ട് ഓഫീസര്‍ റംസി ഇസ്മയില്‍ തന്നെയാണ് ഈ രണ്ടു ചുമതലകളും വഹിച്ചത്. 2011-12 മുതല്‍ 2019 വരെ 1,30,00,000. രൂപയാണ് ജീവനം പദ്ധതിക്കായി ചെലഴിച്ചത്. തുക ചെലവായെങ്കിലും ക്യാന്‍സര്‍ രോഗം നഗരത്തില്‍ കുറഞ്ഞില്ല.
മാലിന്യ സംസ്കരണത്തില്‍ വന്‍ അപാകതകളാണ് കണ്ടെത്തിയത്. ശുചീകരണ സാമഗ്രികള്‍ വിവിധ പദ്ധതികളിലായി ഒരേ സമയം അധിക നിരക്കില്‍ വാങ്ങിയതില്‍ കോര്‍പ്പറേഷനുണ്ടായത് 1,26,800 രൂപയുടെ നഷ്ടമാണ്. സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്ററി സ്കൂള്‍, ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചതില്‍ 4,51,250 രൂപയാണ് ചെലവായത്. നഗരത്തിലെ വിവിധ ഹൈസ്കൂളുകളില്‍ ഇത് സ്ഥാപിച്ചിരുന്നില്ല. ഇവ സ്കൂള്‍ പരിസരങ്ങളില്‍ ഉപയോഗശൂന്യമായി കിടക്കുകയാണെന്ന് പിന്നീട് പരിശോധനയില്‍ കണ്ടെത്തി.
ഗവ. ഗണപത് ബോയ്സ് ഹൈസ്കൂള്‍, സിഎംസി ബോയ്സ് ഹൈസ്ക്കൂളുകള്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റുകള്‍ തുടക്കം മുതലേ പ്രവര്‍ത്തിച്ചിരുന്നില്ല. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കേണ്ട ഉപകരണങ്ങള്‍ ഇടിയങ്ങരയിലെ പാലിയേറ്റീവ് കെയര്‍ പരിചരണകേന്ദ്രത്തില്‍ നശിച്ചു. 2019 നവംബര്‍ 14 ന് നടത്തിയ പരിശോധനയില്‍ ഇത് കണ്ടെത്തുകയായിരുന്നു. ലക്ഷങ്ങള്‍ വിലവരുന്ന സെമി ഫ്ളവേഴ്സ് കട്ടില്, എല്ബോക്രച്ചസ്, വാക്കര്‍, വീല്‍ ചെയറുകള്‍ തുടങ്ങിയവയാണ് നശിച്ചത്.
കോടികള്‍ പാഴാക്കുന്ന കോര്പ്പറേഷന് ഭരണത്തിനാണ് വര്‍ഷങ്ങളായി നഗരം സാക്ഷ്യംവഹിക്കുന്നത്. കഴിഞ്ഞ ഭരണസമിതികള്‍ നടത്തിയ ക്രമക്കേടുകള്‍ക്കെതിരെ ഫലപ്രദമായ ചെറുത്ത് നില്പ് സംഘടിപ്പിക്കാന്‍ പ്രതിപക്ഷത്തുള്ള യുഡിഎഫ് ശ്രമിക്കാറില്ല. കേന്ദ്ര സര്‍ക്കാരിനെതിരെ പ്രമേയങ്ങള്‍ പാസാക്കുന്നതില്‍ ഒന്നിക്കുന്ന ഭരണകക്ഷിയും യുഡിഎഫും അഴിമതിയുടെ ഗുണം പങ്ക് വെക്കുന്നതിലും മറച്ച് വെക്കുന്നതിലും പരസ്പരം മത്സരിക്കുകയാണ്. തെരഞ്ഞെടുപ്പ് രംഗത്തുള്ള മത്സരം വെറും സൗഹാര്‍ദ്ദ മത്സരം മാത്രമാണ്.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: