കൊല്ലം: എന്തുവന്നാലും ഭരണകൂട ഭീകരതയ്‌ക്കും അധികാരമുഷ്‌കിനും മുന്നില്‍ തലകുനിക്കില്ലെന്ന അടിയുറച്ച തീരുമാനവുമായി കുരീപ്പുഴ നിവാസികള്‍. കുരീപ്പുഴ ചണ്ടിഡിപ്പോയില്‍ മാലിന്യസംസ്‌കരണപ്ലാന്റ് നിര്‍മിക്കാനുള്ള അധികാരികളുടെ നീക്കത്തെ എന്തുവിലകൊടുത്തും ചെറുക്കുകയാണ് കുരീപ്പുഴക്കാരുടെ ലക്ഷ്യം. കുരീപ്പുഴക്കാരുടെ ഈ ജീവന്മരണ പോരാട്ടത്തിന് ഒപ്പം നില്ക്കാന്‍ ബിജെപി മാത്രം.
ജനകീയപ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വേട്ടയാടല്‍ അറസ്റ്റുകളും പോലീസ് മര്‍ദനവും തുടരുന്ന സാഹചര്യമാണ് മാമൂട്ടില്‍കടവിലും പരിസരത്തും. നാട്ടുകാരുടെ സമാധാനാന്തരീക്ഷത്തിനും ജീവിതസാഹചര്യത്തിനും ഭംഗം വരുത്തി 144 പ്രഖ്യാപിച്ച ജില്ലാഭരണകൂടത്തിന്റെ നീക്കവും വോട്ടര്‍മാര്‍ വിസ്മരിക്കുന്നില്ല. തദ്ദേശഭരണ തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കാനാണ് ഇപ്പോള്‍ സമരസമിതിയുടെ തീരുമാനം. മുന്‍കാലങ്ങളില്‍ വിശ്വാസപൂര്‍വം വോട്ട് ചെയ്ത ഇടതും പ്രതിപക്ഷസ്വരത്തിന്റെ പേരിലെങ്കിലും പ്രതിഷേധം ഉയര്‍ത്തുമെന്ന് കരുതിയ കോണ്‍ഗ്രസും കുരീപ്പുഴക്കാരെ വഞ്ചിച്ച സാഹചര്യത്തില്‍ ഒറ്റക്കെട്ടായി ഇത്തവണ ബിജെപിയോടൊപ്പം നിലകൊള്ളാനാണ് സമരസമിതിയുടെയും നാട്ടുകാരുടെയും തീരുമാനം.
നാട്ടുകാരി കൂടിയായ സംഗീത ബിനുവിനെയാണ് ബിജെപി ഇത്തവണ കളത്തിലിറക്കിയിരിക്കുന്നത്. മറ്റ് സ്ഥാനാര്‍ഥികളെ വളരെയേറെ പിന്നിലാക്കി കൊണ്ട് പ്രചാരണപ്രവര്‍ത്തനവും ഭവനസന്ദര്‍ശനവുമായി സംഗീത മുന്നേറിയിട്ടുണ്ട്.
പത്തുവര്‍ഷമായി പ്രവര്‍ത്തനം നിലച്ച ഡിപ്പോയില്‍ ആധുനിക മാലിന്യസംസ്‌കരണ യൂണിറ്റ് ആരംഭിക്കാന്‍ വളരെ പെട്ടെന്നാണ് നടപടികളായത്. കോര്‍പ്പറേഷന്‍ ഭരണകൂടം മുന്‍കാലത്ത് ചെയ്തുകൂട്ടിയത് നഗരത്തിലെ എല്ലാ മാലിന്യങ്ങളും ലോറികളില്‍ എത്തിച്ച് നിക്ഷേപിക്കലാണ്. ഇതിന്റെ ഫലമായി പ്രദേശത്ത് ദുര്‍ഗന്ധം രൂക്ഷമാകുകയും വീടുകള്‍തോറും ശ്വാസകോശരോഗികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ശക്തമായ പ്രക്ഷോഭത്തിലേക്ക് കുരീപ്പുഴ മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണസമിതി തിരിഞ്ഞത്. ജനകീയ പ്രതിഷേധം അന്ന് അടിച്ചമര്‍ത്താനായിരുന്നു ഭരണകൂടം ശ്രമിച്ചത്. ലാത്തിച്ചാര്‍ജും മര്‍ദനവും അറസ്റ്റും എല്ലാം നാട്ടുകാര്‍ക്ക് മറക്കാനാകുന്നില്ല. അതെല്ലാം ഇപ്പോഴും മറ്റൊരു രൂപത്തില്‍ ഭരണകൂടം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: