ന്യൂദല്‍ഹി: യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കള്ളക്കടത്ത് കേസ് ഉള്‍പ്പെടെ കേരളത്തില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായ ഒട്ടേറെ കേസുകളില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ സേവന കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. കേരള, തമിഴ്നാട്, പശ്ചിമ ബംഗാള്‍ അസം നിയമസഭ തെരഞ്ഞെടുപ്പുകള്‍ കഴിയുന്നത് വരെ ഡയറക്ടര്‍ സ്ഥാനത്ത് സഞ്ജയ് കുമാര്‍ മിശ്ര തുടരും. 2021 നവംബര്‍ വരെ എസ് കെ മിശ്രയുടെ കാലാവധി നീട്ടി കൊണ്ടാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം ഉത്തരവ് ഇറക്കിയത്.
ഈ മാസം 18നു 60 വയസ്സ് പൂര്‍ത്തിയാക്കുന്ന മിശ്ര വിരമിക്കാനിരിക്കുകയായിരുന്നു. മിശ്രയെ തന്നെ വീണ്ടും ഡയറക്ടറായി നിയമിക്കുന്നതിന്റെ സാധ്യതയാണ് സര്‍ക്കാര്‍ തേടിയിരുന്നു. മിശ്ര ഏതാനും വര്‍ഷം കൂടി ഇഡി മേധാവിയായി തുടരണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹം. കേന്ദ്ര സര്‍ക്കാരില്‍ അഡീഷനല്‍ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണ് സാധാരണ ഇഡി മേധാവിയായി നിയമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: