ധാക്ക: മുന്‍ ബംഗ്ലാദേശ് ക്രിക്ക്റ്റ് ടീം ക്യാപ്റ്റന്‍ ഹബീബുള്‍ ബാഷറിന് കൊറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹബീബുള്‍ ബാഷര്‍ ക്വാറന്റൈനിലാണ്.
ബംഗ്ലാദേശ് ടെസ്റ്റ് ക്യാപ്റ്റന്‍ മൊമിനുള്‍ ഹഖ്, ഓള്‍റൗണ്ടര്‍ മെഹ്മദുള്ള റിയാദ് എന്നിവര്‍ക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു.
നാല്പ്പത്തിയെട്ടുകാരനാത ഹബീബുള്‍ നിലവില്‍ ദേശീയ സെലക്ടറാണ്. അമ്പത് ടെസ്റ്റും 111 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ബംഗ്ലാദേശ് താരങ്ങളായ മുഷ്റഫെ മോര്‍ത്താസ, അബു ജായേദ്, സെയ്ഫ് ഹസ്സന് എന്നിവര്‍ നേരത്തെ കൊറോണയില്‍ നിന്ന് മുക്തി നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: