കടലുണ്ടി: കടലുണ്ടി വാവുത്സവം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ചടങ്ങുകള്‍ മാത്രമായി നടത്തും. 13, 14, 15 തിയ്യതികളില്‍ പേടിയാട്ട്കാവിലും ജാതവന്‍ കോട്ടയിലും കുന്നത്ത് തറവാട്ടിലും വാക്കടവിലും ഭക്തജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല.
ഉത്സവ ചടങ്ങുകളില്‍ പാലിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ ഫറോക്ക് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍, സെക്ടറല്‍ മജിസ്‌ട്രേറ്റ് അപര്‍ണ്ണ എന്നിവരുടെ നേതൃത്വത്തില്‍ ഉത്സവചടങ്ങുകളിലെ ഭാരവാഹികളുടെ യോഗം കുന്നത്ത് തറവാട്ടില്‍ ചേര്‍ന്നു. ഭക്തജനങ്ങളെ ചടങ്ങുകളില്‍ ഉള്‍പ്പെടുത്താതെ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഉത്സവം നടത്താന്‍ ഇതുവരെ എടുത്ത നടപടികളെ കുറിച്ച് കുന്നത്ത് വേണുഗോപാല്‍ വിശദീകരിച്ചു.
പൊതുജന അവബോധത്തിനായ് മൈക്ക് എനൗണ്‍സ്‌മെന്റ് നടത്താനും ജനങ്ങളെ നിയന്ത്രിക്കാന്‍ സന്നദ്ധ സേവകരെ നിയോഗിക്കാനും യോഗത്തില്‍ തീരുമാനിച്ചു. പനയംമഠം പ്രഭാകരന്‍ നായര്‍, മാരാത്തയില്‍ വിശ്വനാഥന്‍, അമ്പാളി മോഹനകൃഷ്ണന്‍, കുടിപുരയ്‌ക്കല്‍ ചന്ദ്രഹാസന്‍, കുടിപുരയ്‌ക്കല്‍ പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: