ഏരൂര്‍: കുടിക്കാന്‍ ഒരുതുള്ളി വെള്ളമില്ലാതെ ഏരൂരില്‍ നിരവധി കുടുംബങ്ങള്‍. പട്ടികജാതി പിന്നാക്കവിഭാഗങ്ങളോട് കടുത്ത വിവേചനമെന്നും ആക്ഷേപം. പിന്നില്‍ രാഷ്ട്രീയക്കളിയെന്ന് ആരോപണം.
ഏരൂര്‍ പുഞ്ചിരിമുക്കിന് സമീപം ചരുവിള പുത്തന്‍വീട്ടില്‍ ഭിന്നശേഷിക്കാരനായ ബാബുവാണ് പഞ്ചായത്തില്‍ ഒരു കിണറിനായി നിരവധി തവണ കയറിയിറങ്ങിയിട്ടും അവഗണന നേരിട്ടതായി പരാതിപ്പെടുന്നത്.
മൂന്ന് സെന്റ് ഭൂമിയിലെ ചെറിയവീട്ടില്‍ ബാബുവിനൊപ്പം ഭാര്യയും മക്കളും ഒരു കാലില്ലാത്ത ഭാര്യാമാതാവുമാണ് താമസം. സിപിഐക്കാരനായ വാര്‍ഡ് മെംബറോട് കിണറിനായി അപേക്ഷിച്ചു. പോളിയോ ബാധിച്ച് ഒരു കാല് തളര്‍ന്ന ബാബുവിന് മുച്ചക്ര വാഹനത്തിനും അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ കൂലിപ്പണിക്കാരനായ തന്നെ അവഗണിക്കുകയായിരുന്നു എന്നാണ് ബാബുവിന്റെ ആക്ഷേപം. അംഗപരിമിതരായ രണ്ടുപേരുള്ള ഈ കുടുംബത്തിന് സ്വന്തമായി ഒരു കിണറെന്ന സ്വപ്നമെങ്കിലും സാധിപ്പിച്ചു നല്‍കണമെന്നാണ് ഇവരോടൊപ്പം ഈ തെരഞ്ഞെടുപ്പ് കാലത്ത് അയല്‍വാസികളും അപേക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: