പത്തനാപുരം: കുടിവെള്ള പദ്ധതിയുണ്ട്. പൈപ്പ്ലൈനുമുണ്ട്. പക്ഷേ ടാപ്പ് തുറന്നാല്‍ വരുന്നത് കാറ്റാണെന്ന് മാത്രം. കടുത്ത കുടിവെള്ള ക്ഷാമം നേരിടുകയാണ്. തലവൂര്‍ പഞ്ചായത്തിലെ മഞ്ഞക്കാല കണ്ണങ്കര പ്രദേശവാസികളുടെ അനുഭവമാണിത്. നെടുവന്നൂര്‍, മഞ്ഞക്കാല വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന ഇവിടെ നാല്പതോളം കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത്.
പൈപ്പ് ലൈന്‍ വഴിയുളള വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം മുടങ്ങിയിട്ട് മാസം നാലാകുന്നു. കുടിക്കാനും കുളിക്കാനും വീട്ടാവശ്യങ്ങള്ക്കെല്ലാം ഈ വെള്ളമായിരുന്നു ഇവിടുത്തുകാരുടെ ആശ്രയം. പൂക്കുന്നിമല കുടിവെളള പദ്ധതിയിലെ ജലമാണ് കണ്ണങ്കര പ്രദേശത്ത് എത്തുന്നത്.
കണക്ഷന് എടുത്ത് മൂന്നുവര്‍ഷം പിന്നിട്ടിരിക്കുന്നു. ഇതിനിടയില്‍ ആകെ മൂന്നുമാസമാണ് ഇവര്‍ക്ക് വെള്ളം കിട്ടിയത്. പിന്നെ പദ്ധതി പണി മുടക്കി. ബന്ധപ്പെട്ടവരുടെ മുന്നില്‍ പരാതിയും പ്രതിഷേധവുമൊക്കെ പലതവണ നടന്നു. ഒരു ഫലവും ഉണ്ടായില്ല.
വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥയ്ക്കെതിരെ ഇപ്പോള്‍ ബിജെപി സമരത്തിലാണ്. പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി തലവൂര്‍ പഞ്ചായത്ത് സമിതി വൈസ് പ്രസിഡന്റ് ജയചന്ദ്രന്, നേതാക്കളായ ശങ്കരനാരായണന്, ടി.കെ. നിതിന്‍, വിജയന്‍പിളള, പ്രതാപന്‍പിള്ള, ടി. ജയപ്രകാശ് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: