വടകര: ഇടതു സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് സ്കൂള്‍ ഫേസ്ബുക്ക് പേജില്‍ പ്രചരണം. മേമുണ്ട ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചുള്ള വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇന്ന് രാവിലെ ഒന്‍പതേ മുപ്പത്തോടുകൂടിയായിരുന്നു വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഓരോ വാര്‍ഡുകളിലെയും സ്ഥാനാര്‍ത്ഥികളുടെ
ചിത്രങ്ങളും ചിഹ്നങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള വീഡിയോയാണ് പോസ്റ്റ് ചെയ്തത്. നിമിഷനേരങ്ങള്‍ കൊണ്ടുതന്നെ ഈ വീഡിയോ ആളുകള്‍ പങ്കുവെക്കുകയും ചെയ്തു. സംഭവം വാര്‍ത്തയാവുകയും പ്രതിഷേധം ഉയരുകയും ചെയ്തതോടെ പോസ്റ്റ് നീക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: