അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി സോണിയാ-പവാര്‍-ഉദ്ധവ് കൂട്ടായ്മ തുടര്‍ന്നു വരുന്ന മാധ്യമവേട്ടയ്ക്കെതിരായ തിരിച്ചടിയായി മാറിയിരിക്കുന്നു. നവംബര്‍ 4ന് സൂര്യനുദിക്കും മുമ്പ് റിപ്പബഌക്ക് ടിവി എഡിറ്റര്‍-ഇന്‍-ചീഫിന്റെ വീട്ടിലേക്ക് എകെ 47 തോക്കുകളുമായി എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ ഉള്‍പ്പടെ മഹാരാഷ്ട്ര പോലീസ് ഇടിച്ചു കയറി നടത്തിയത് ഭരണകൂട ഭീകരതയുടെ അഴിഞ്ഞാട്ടമായിരുന്നു.
ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്, ഹൈക്കോടതി എന്നിവിടങ്ങളില്‍ നല്കിയ ജാമ്യ ഹരജി യില്‍ അനുകൂല തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്നാണ് അര്‍ണബ് സുപ്രീംകോടതിയെ സമീപിച്ചത്. ജാമ്യം അനുവദിച്ചു കൊണ്ട് കോടതി നടത്തിയ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും ഉയര്‍ത്തിയ ചോദ്യങ്ങളും കോടതിയിലും നീതി വ്യവസ്ഥയിലും ഭാരതത്തിലെ സാധാരണ പൗരനുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നുവെന്നതാണ് അര്‍ണാബ് കേസിന്റെ സവിശേഷത.
56 പേജുകളിലായുള്ള മഹാരാഷ്ട്ര ഹൈക്കോടതിയുടെ വിധിന്യായത്തില്‍ അര്‍ണബ് ഗോസ്വാമിക്കെതിരെയുള്ള സെക്ഷന്‍ 306 (ആത്മഹത്യാ പ്രേരണാ കുറ്റം) നിലനില്‍ക്കുമോയെന്ന അടിസ്ഥാനപ്രശ്നം പരിശോധിക്കാതിരുന്നതിനെ സുപ്രീംകോടതി വിമര്‍ശിച്ചു. മാധ്യമ പ്രവര്‍ത്തകന്റെ രീതികള്‍ ഇഷ്ടപ്പെടാതിരിക്കാം, പക്ഷേ ഭരണകൂടം അതിന്റെ പേരില്‍ ഒരു വ്യക്തിക്കെതിരെ ശക്തി പ്രയോഗിക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് കോടതി അസന്നിഗ്ധമായി വ്യക്തമാക്കി. അര്‍ണബിന് ജാമ്യം അനുവദിച്ച സുപ്രധാന തീരുമാനത്തിലൂടെ വ്യക്തി സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും ഇന്‍ഡ്യന്‍ ഭരണഘടനയും നീതിപീഠങ്ങളും നല്കുന്ന പരമോന്നത പ്രാധാന്യം ലോകത്തോട് പ്രഖ്യാപിക്കുകയായിരുന്നു. ഒരു കോടതി വിധിയെ പൊതുസമൂഹം ‘വന്ദേ മാതരം’ ‘ഭാരത് മാതാ കീജയ്’ എന്നിവ മുഴക്കി ആഘോഷിച്ചതും അതിന്റെ മറ്റൊരു പ്രത്യേകതയായി..
രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്വേഷിച്ച് അവസാനിപ്പിച്ച ഒരു ആത്മഹത്യാ പ്രേരണാ കുറ്റത്തിന്റെ (സെക്ഷന്‍ 306) പേരില്‍ ചോദ്യം ചെയ്യാന്‍ പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടിടത്ത് നിന്ന് നീതിയുടെ കൈകള്‍ സര്‍ക്കാരിന്റെ നീതികരിക്കാനാകാത്ത നടപടികള്‍ക്ക് തടസ്സമുയര്‍ത്താനാരംഭിച്ചിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് അര്‍ണാബിനെ വിടാനായിരുന്നു സിജെഎം കോടതിയുടെ തീരുമാനം. നീതിയും ജാമ്യവും തേടി മുംബൈ ഹൈക്കോടതിയിലേക്കായിരുന്നു അര്‍ണാബിന്റെ ഹരജി എത്തിയത്. അന്താരാഷ്ട്ര കോടതിയില്‍ പാക്ക് ഭരണകൂടത്തിന്റെ അനീതിക്കെതിരെ കുല്ഭൂഷന് യാദവിന് അനുകൂലമായ ഉത്തരവു നേടിയ പ്രമുഖനായ അഭിഭാഷകന് ഹരീഷ് സാല്‍വെയാണ് അര്‍ണബിന് വേണ്ടി അവിടെ കേസ് വാദിക്കാനെത്തിയത്, ഹൈക്കോടതി നടപടികളില്‍ അഞ്ചു ദിവസങ്ങള്‍ എടുത്ത ശേഷം സെഷന്‍സ് കോടതിയെ സമീപിക്കാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. തീരുമാനമെടുക്കുന്നതിന് കീഴ്ക്കോടതിക്ക് നാലു ദിവസം എടുക്കാമെന്നുമുള്ള സാഹചര്യവുമുണ്ടായി. തുടര്‍ന്നാണ് ജാമ്യം ലഭിക്കണമെന്നാവാശ്യവുമായി അര്‍ണാബ് സുപ്രീം കോടതിയെ സമീപിക്കുന്നത്.
ക്രൂരതകൊണ്ട് പഴുതടച്ച മുഗള്‍ കാരാഗൃഹത്തില്‍ നിന്ന് ശിവജി മഹാരാജ് രക്ഷപെട്ടതറിഞ്ഞ് ഔറംഗസേബ് അസ്വസ്ഥനായതു പോലെയാണ് അര്‍ണാബിന്റെ അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനത്തിന്റെ രുചിയറിഞ്ഞ ദാവൂദ് മുതല്‍ സോണിയ, പവാര്‍, തുടങ്ങി ഉദ്ധവ് വരെയുള്ളവര്‍ അസ്വസ്ഥരായത്. മക്കള്‍ രാഷ്ട്രീയം നിയന്ത്രിക്കുന്ന പാര്‍ട്ടികളുടെ കൂട്ടുകെട്ട് സ്വന്തം അതിക്രമങ്ങള്‍ക്ക് മുമ്പില്‍ പര്‍ദ്ദയിടുവാനും അധോലോക നായകന്മാരുടെയും പാക് ഭരണകൂടത്തിന്റെയും താത്പര്യങ്ങള്‍ സംരക്ഷിക്കാനുമാണ് ശ്രമം തുടര്‍ന്നത്. തങ്ങള്‍ക്കിഷ്ടമില്ലാത്ത മാധ്യമങ്ങളെ ഞെരിച്ചമര്‍ത്തുവാന്‍ ഭരണകൂട ശക്തിയെ അവര്‍ അഴിച്ചുവിട്ടു. ഭാരതവിരുദ്ധ ശക്തികളോട് നേര്‍ക്ക് നേര് പോരാട്ടത്തിന് നെഞ്ചുവിരിച്ചു നില്ക്കുന്ന ആയിരം പത്ര പ്രവര്‍ത്തകരുടേ പേരിലാണ് മൂംബെ പോലീസ് കള്ളക്കേസുകള്‍ എടുത്തിരിക്കുന്നത്.
ഉദ്ദവ് താക്കറെയെന്ന മുഖ്യമന്ത്രിയുടെ കോടികള്‍ വിലമതിക്കുന്ന ഫാം ഹൗസിനു മുമ്പില്‍ കണ്ട പത്രപ്രവര്‍ത്തകനെ അദ്ദേഹം അവിടെ എത്തിയത് അന്വേഷണാത്മക പത്ര പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് ഭയപ്പെട്ടതിന്റെ ഫലമായാണ് അറസ്റ്റ് ചെയ്ത് ഒമ്പത് ദിവസം ജാമ്യം ലഭിക്കാന്‍ അവസരം നല്‍കാതെ കല്‍തുറുങ്കിലടച്ചത്. അധികാരകേന്ദ്രങ്ങളുടെ അപഥസഞ്ചാരങ്ങളെയും കൊറോണാ പ്രതിരോധരംഗത്തുള്‍പ്പടെയുള്ള പോരായ്മകളെയും രാഷ്ട്ര വിരുദ്ധ ശക്തികളുടെ രഹസ്യവും പരസ്യവുമായ പോര്‍മുഖങ്ങളെയും പൊളിച്ചു കാട്ടാന്‍ സജീവമായി വാര്‍ത്താലോകത്ത് നിറഞ്ഞൂ പോരാടുന്ന മാധ്യമ മനുഷ്യശേഷിയെയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ പോലീസ് കേസുകളില്‍ കുടുക്കി അടിച്ചൊതുക്കുവാന്‍ അധികാരത്തിന്റെ കരുത്ത് ഉപയോഗിച്ചത്.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്സ്, ശിവസേനാ, എന്‍സിപി സഖ്യം അധികാരത്തിലെത്തിയതോടെ അധോലോക ലോബിയുടെ തിരിച്ചുവരവാണ് കണ്ടത്. അതില്‍ ദേശവിരുദ്ധ ശക്തികള്‍ ഉണ്ടായിരുന്നു. മാഫിയ രാഷ്ട്രീയക്കാരുമുണ്ടായിരുന്നു. അവര്‍ക്ക് അഴിഞ്ഞാടുന്നതിനുള്ള അനുകൂല സാഹചര്യമാണ് തുറന്നു കിട്ടിയത്. അങ്ങനെയാണ് പാല്‍ഗറില്‍ രണ്ട് ഹിന്ദു സന്യാസിമാരെ അതിക്രൂരമായി കൊന്നുതള്ളിയത്. ആ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരികയും അതില്‍ സോണിയയും രാഹുലും പ്രിയങ്കയും മറ്റും നടത്തിയ കുറ്റകരമായ മൗനം ചോദ്യം ചെയ്യുകയും ചെയ്തതോടെ അര്‍ണബ് ഗോസ്വാമി രാജ്യത്തെ ഇരുനൂറ് പോലീസ് സ്റ്റേഷനുകളില്‍ എഫ്ഐആറുകളില്‍ പ്രതിയായി. സുപ്രീംകോടതിയുടെ ഇടപെടലാണ് എല്ലാ കേസുകളെയും ഒരുമിച്ച് ഒരു എഫ്ഐആര്‍ മതിയെന്ന തീരുമാനത്തിലെത്തിച്ചത്.
സുശാന്ത് സിംഗ് രാജ്പുത്തെന്ന ബോളിവുഡ് താരത്തിന്റെ മരണം, ബോളിവുഡ് അടക്കി വാഴുന്നവരുടെയും മയക്കുമരുന്നു ലോബിയുടെയും അതിന്റെ അന്താരാഷ്ട്ര അധോലോകബന്ധത്തിന്റെയും കഥകള്‍ പുറത്തെത്തിച്ചു. സൂശാന്തിനെ ആസൂത്രിതമായി ഇല്ലാതാക്കുകയായിരുന്നോയെന്ന സംശയം ഉയര്‍ന്നു. മുംബൈ പോലീസ് കമ്മീഷണറുടെ നേര്‍ക്കും സംശയം നീണ്ടണ്ടു. അന്വേഷണത്തിന്റെ വഴിമുടക്കുന്നത് മന്ത്രി ആദിത്യ താക്കറെയുടെ താത്പര്യം സംരക്ഷിക്കാനാണോയെന്ന ചോദ്യവും ഉയര്‍ന്നു. റിപ്പബഌക് ടിവി യുടെ ഇടപെടല്‍ താരത്തിന്റെ മരണത്തിന് പിന്നിലെ കറുത്ത ശക്തികളെ ഭയപ്പെടുത്തി. സുശാന്ത് കേസ് സിബിഐ അന്വേഷിക്കുവാന്‍ അത്യുന്നത നീതിപീഠം ഉത്തരവിട്ടു. ആ ശ്രമത്തിനിടയിലാണ് മറ്റൊരു മാധ്യമസ്ഥാപനത്തിനെതിരെ ഉയര്‍ന്ന ടിആര്‍പി കേസ് റിപ്പബഌക്കിനെതിരെ തിരിക്കാന്‍ നോക്കി മുംബൈ പോലീസ് പരിഹാസ്യമാംവിധം പരാജയപ്പെട്ടത്. യഥാര്‍ത്ഥ എഫ്ഐആര്‍ റിപ്പബഌക്ക് ടിവി കണ്ടെത്തി പുറത്തു വിട്ടതോടെ കള്ളക്കേസില്‍ കുടുക്കി ഒരു മാധ്യമ സ്ഥാപനത്തെ വരിഞ്ഞുമുറുക്കുവാനുള്ള പോലീസിന്റെ ശ്രമങ്ങള്‍ എത്ര നീചമാണെന്ന് ബോദ്ധ്യപ്പെട്ടു.
പോലീസ് കടന്നാക്രമണങ്ങള്‍ക്കൊക്കെ ചുക്കാന്‍ പിടിക്കുന്ന പരംബീര്‍ സിംഗ് എന്ന പോലീസ് കമ്മീഷണര്‍ തന്നെയായിരുന്നു മുമ്പ് സോണിയാ കോണ്‍ഗ്രസ്സ് ഭരണകൂടത്തിന്റെ താത്പര്യ പ്രകാരം, ഇല്ലാത്ത കാവിഭീകരതയെ കൃത്രിമമായി സൃഷ്ടിച്ചെടുക്കുവാന്‍ വേണ്ടി, സാധ്വി പ്രജ്ഞാ സിങ്ങ് ഠാക്കൂറിനെ കസ്റ്റഡിയിലെടുത്ത് മൃഗീയമായി പീഡിപ്പിച്ചതെന്ന വസ്തുത റിപ്പബഌക്ക് ടിവി ഇന്റര്‍വ്യൂവിലൂടെ പുറത്തു കൊണ്ടുവന്നു.
ശാരീരിക പീഡനം ഏറ്റുവാങ്ങേണ്ടി വന്നതിന്റെ ഫലമായി അവശയായ അവരെ ആശുപത്രി ഐസിയുവിലേക്ക് കൊണ്ടു പോകുന്ന ദൃശ്യം നിറഞ്ഞ മിഴികളോടെയാണ് റിപ്പബഌക്ക് പ്രേക്ഷകര്‍ കണ്ടുകൊണ്ടിരുന്നത്. നിസ്സഹായായ സാധ്വിയുടെ നേര്‍ക്ക് ചുറ്റും പോലീസ് വലയം തീര്‍ത്തായിരുന്നു ക്രൂരമായി മര്‍ദ്ദി
ച്ചത്, പോലീസുകാരുടെ മര്‍ദ്ദനത്തിന് ശക്തി പോരെന്ന് ശകാരിച്ച് പരംബീര്‍ സിങ്ങ് നേരിട്ട് ക്രൂരമര്‍ദ്ദനം തുടങ്ങി. പോലീസ് ഭീകരതയുടെ ക്രൂരദൃശ്യങ്ങളാണ് സ്വാധിയുടെ അഭിമുഖത്തിലൂടെ ലോകത്തിന് അനുഭവിക്കാന്‍ കഴിഞ്ഞത്. ഇന്ന് ജീവച്ഛവം പോലെ കഴിയുന്ന സാധ്വിക്ക് അവരേറ്റ പീഡനത്തെക്കുറിച്ച് പറയാന്‍ അവസരം നല്കിയതാകണം പോലീസ് ഭീകരതയുടെ പ്രഹര ശേഷിയെത്രയെന്ന് അര്‍ണബ് ഗോസ്വാമിയെ പഠിപ്പിച്ചുകൊടുക്കാന്‍ പോലീസ് ഭീകരന് മുതിര്‍ന്നത്. തല്ലാനൊരുങ്ങുന്ന രാജാവിന് കൊല്ലാന്‍ ആവേശമുള്ള മന്ത്രിയായി മാറിയ മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗിന്റെ പഴയകാല ചരിത്രം ഒരിക്കല്‍ കൂടി സമൂഹത്തിന് മുമ്പില്‍ തുറന്നുവെക്കപ്പെടുകയായിരുന്നു.
ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി 1950ല്‍ ലോക സഭയില്‍ ഉയര്‍ത്തിയ ശബ്ദമാണിവിടെ ഓര്‍ത്തെടുക്കേണ്ടത്. ഒന്നാം ഭരണഘടനാ ഭേദഗതി കൊണ്ടുവന്ന് ആര്‍ട്ടിക്കിള്‍ 19 നല്കിയ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാന്‍ സഭയിലെ മൃഗീയ ഭൂരിപക്ഷത്തെ ജവഹര്‍ലാല്‍ നെഹ്റു ദുരുപയോഗം ചെയ്തതിനോടാണ് ഡോ മുഖര്‍ജി ഇങ്ങനെ പ്രതികരിച്ചത്: ‘നിങ്ങളെ ഈ സഭയില്‍ 240 പേര് പിന്തുണയ്ക്കാനുണ്ടാകാം. പക്ഷേ പുറത്ത് ഭാരതമാകെ ദശലക്ഷക്കണക്കിനു ജനങ്ങള്‍ നിങ്ങള്‍ക്കെതിരാണ്’. അതിനു മറൂപടി പറയവേ മുഷ്ടി ചുരുട്ടി ഇളക്കിക്കാണിക്കുകയാണ് നെഹ്രു ചെയ്തതെന്നാണ് അന്നത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്.
അതേ മുഷ്ടി ചുരുട്ടിയ ധിക്കാരമാണ് പിന്നീട് ഇന്ദിരയും ആവര്‍ത്തിച്ചത്. മാധ്യമങ്ങളെ അടിച്ചൊതുക്കുന്നതിലും അടിയന്തിരാവസ്ഥയിലൂടെ ഇന്ദിര വളരെ മുന്നോട്ടു പോയി. ഇന്ദിരയും മകന് സഞ്ജയനുമായി ഉണ്ടായ ഒരു പ്രശ്നം റിപ്പോര്‍ട്ട് ചെയ്തതിന് പുലിറ്റ്സര്‍ അവാര്‍ഡ് ജേതാവായിരുന്ന ലൂയിസ് എം സൈമണ്‍സ് എന്ന വാഷിങ്ങ്ടണ്‍ പോസ്റ്റ് പത്രപ്രവര്‍ത്തകനോടും അദ്ദേഹത്തിന്റെ ഭാര്യയോടും ഇന്ദിര ചെയ്ത നീതിക്ക് നിരക്കാത്ത പ്രവര്‍ത്തി അതിനൊരുദാഹരണമാണ്. ഇന്ദിരയുടെ മകന് രാജീവും മാധ്യമങ്ങളോട് മുഷ്ടി ചുരുട്ടി കാട്ടുന്നതില്‍ ഒട്ടും പിന്നിലായിരുന്നില്ല.
ഇന്ദിരാവധം അന്വേഷിച്ച ജസ്റ്റിസ് ഥാക്കര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ആര് കെ ധവാനെന്ന രാജീവ് കുടുംബത്തിന് ഏറ്റവും വേണ്ടപ്പെട്ട ആളിലേക്ക് സംശയത്തിന്റെ കുന്തമുന നീളുന്നതായി പരാമര്‍ശിക്കപ്പെട്ടു. ധവാനിലേക്കുള്ള പുനരന്വേഷണം ഒഴിവാക്കുവാന്‍ ആ റിപ്പോര്‍ട്ട് പുറത്താകാതിരിക്കാന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ശ്രമിച്ചപ്പോള്‍ ‘ഇന്‍ഡ്യന്‍ എക്സ്പ്രസ്സ്’ പത്രം അത് രഹസ്യമായി കണ്ടെത്തി പുറത്തുകൊണ്ടുവന്നു. പിന്നീട് കണ്ടത് രാജീവിന്റെ ഭരണകൂട ഭീകരത പല രൂപത്തില്‍ ഇന്‍ഡ്യന്‍ എക്സ് പ്രസ്സിന്റെ മേല്‍ പ്രഹരം ശക്തമാക്കിയതാണ്. ഭരണകൂടത്തെ എങ്ങനെയൊക്കെ ദുരുപയോഗം ചെയ്താലും ഡോ ശ്യാമ പ്രസാദ് മുഖര്‍ജി അന്ന് സൂചിപ്പിച്ച ജനകീയ ശക്തിയുടെ പ്രതിരോധം റിപ്പബഌക്കുള്‍പ്പടെയുള്ള മാധ്യമങ്ങളുടെ സംരക്ഷണം ഉറപ്പാക്കും.
അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി സോണിയാ-പവാര്‍-ഉദ്ധവ് കൂട്ടായ്മ തുടര്‍ന്നു വരുന്ന മാധ്യമവേട്ടയ്ക്കെതിരായ തിരിച്ചടിയായി മാറിയിരിക്കുന്നു. നവംബര്‍ 4ന് സൂര്യനുദിക്കും മുമ്പ് റിപ്പബഌക്ക് ടിവി എഡിറ്റര്‍-ഇന്‍-ചീഫിന്റെ വീട്ടിലേക്ക് എകെ 47 തോക്കുകളുമായി എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ ഉള്‍പ്പടെ മഹാരാഷ്ട്ര പോലീസ് ഇടിച്ചു കയറി നടത്തിയത് ഭരണകൂട ഭീകരതയുടെ അഴിഞ്ഞാട്ടമായിരുന്നു.
ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്, ഹൈക്കോടതി എന്നിവിടങ്ങളില്‍ നല്കിയ ജാമ്യ ഹരജി യില്‍ അനുകൂല തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്നാണ് അര്‍ണബ് സുപ്രീംകോടതിയെ സമീപിച്ചത്. ജാമ്യം അനുവദിച്ചു കൊണ്ട് കോടതി നടത്തിയ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും ഉയര്‍ത്തിയ ചോദ്യങ്ങളും കോടതിയിലും നീതി വ്യവസ്ഥയിലും ഭാരതത്തിലെ സാധാരണ പൗരനുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നുവെന്നതാണ് അര്‍ണാബ് കേസിന്റെ സവിശേഷത.
56 പേജുകളിലായുള്ള മഹാരാഷ്ട്ര ഹൈക്കോടതിയുടെ വിധിന്യായത്തില്‍ അര്‍ണബ് ഗോസ്വാമിക്കെതിരെയുള്ള സെക്ഷന്‍ 306 (ആത്മഹത്യാ പ്രേരണാ കുറ്റം) നിലനില്‍ക്കുമോയെന്ന അടിസ്ഥാനപ്രശ്നം പരിശോധിക്കാതിരുന്നതിനെ സുപ്രീംകോടതി വിമര്‍ശിച്ചു. മാധ്യമ പ്രവര്‍ത്തകന്റെ രീതികള്‍ ഇഷ്ടപ്പെടാതിരിക്കാം, പക്ഷേ ഭരണകൂടം അതിന്റെ പേരില്‍ ഒരു വ്യക്തിക്കെതിരെ ശക്തി പ്രയോഗിക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് കോടതി അസന്നിഗ്ധമായി വ്യക്തമാക്കി. അര്‍ണബിന് ജാമ്യം അനുവദിച്ച സുപ്രധാന തീരുമാനത്തിലൂടെ വ്യക്തി സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും ഇന്‍ഡ്യന്‍ ഭരണഘടനയും നീതിപീഠങ്ങളും നല്കുന്ന പരമോന്നത പ്രാധാന്യം ലോകത്തോട് പ്രഖ്യാപിക്കുകയായിരുന്നു. ഒരു കോടതി വിധിയെ പൊതുസമൂഹം ‘വന്ദേ മാതരം’ ‘ഭാരത് മാതാ കീജയ്’ എന്നിവ മുഴക്കി ആഘോഷിച്ചതും അതിന്റെ മറ്റൊരു പ്രത്യേകതയായി..
രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്വേഷിച്ച് അവസാനിപ്പിച്ച ഒരു ആത്മഹത്യാ പ്രേരണാ കുറ്റത്തിന്റെ (സെക്ഷന്‍ 306) പേരില്‍ ചോദ്യം ചെയ്യാന്‍ പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടിടത്ത് നിന്ന് നീതിയുടെ കൈകള്‍ സര്‍ക്കാരിന്റെ നീതികരിക്കാനാകാത്ത നടപടികള്‍ക്ക് തടസ്സമുയര്‍ത്താനാരംഭിച്ചിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് അര്‍ണാബിനെ വിടാനായിരുന്നു സിജെഎം കോടതിയുടെ തീരുമാനം. നീതിയും ജാമ്യവും തേടി മുംബൈ ഹൈക്കോടതിയിലേക്കായിരുന്നു അര്‍ണാബിന്റെ ഹരജി എത്തിയത്. അന്താരാഷ്ട്ര കോടതിയില്‍ പാക്ക് ഭരണകൂടത്തിന്റെ അനീതിക്കെതിരെ കുല്ഭൂഷന് യാദവിന് അനുകൂലമായ ഉത്തരവു നേടിയ പ്രമുഖനായ അഭിഭാഷകന് ഹരീഷ് സാല്‍വെയാണ് അര്‍ണബിന് വേണ്ടി അവിടെ കേസ് വാദിക്കാനെത്തിയത്, ഹൈക്കോടതി നടപടികളില്‍ അഞ്ചു ദിവസങ്ങള്‍ എടുത്ത ശേഷം സെഷന്‍സ് കോടതിയെ സമീപിക്കാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. തീരുമാനമെടുക്കുന്നതിന് കീഴ്ക്കോടതിക്ക് നാലു ദിവസം എടുക്കാമെന്നുമുള്ള സാഹചര്യവുമുണ്ടായി. തുടര്‍ന്നാണ് ജാമ്യം ലഭിക്കണമെന്നാവാശ്യവുമായി അര്‍ണാബ് സുപ്രീം കോടതിയെ സമീപിക്കുന്നത്.
ക്രൂരതകൊണ്ട് പഴുതടച്ച മുഗള്‍ കാരാഗൃഹത്തില്‍ നിന്ന് ശിവജി മഹാരാജ് രക്ഷപെട്ടതറിഞ്ഞ് ഔറംഗസേബ് അസ്വസ്ഥനായതു പോലെയാണ് അര്‍ണാബിന്റെ അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനത്തിന്റെ രുചിയറിഞ്ഞ ദാവൂദ് മുതല്‍ സോണിയ, പവാര്‍, തുടങ്ങി ഉദ്ധവ് വരെയുള്ളവര്‍ അസ്വസ്ഥരായത്. മക്കള്‍ രാഷ്ട്രീയം നിയന്ത്രിക്കുന്ന പാര്‍ട്ടികളുടെ കൂട്ടുകെട്ട് സ്വന്തം അതിക്രമങ്ങള്‍ക്ക് മുമ്പില്‍ പര്‍ദ്ദയിടുവാനും അധോലോക നായകന്മാരുടെയും പാക് ഭരണകൂടത്തിന്റെയും താത്പര്യങ്ങള്‍ സംരക്ഷിക്കാനുമാണ് ശ്രമം തുടര്‍ന്നത്. തങ്ങള്‍ക്കിഷ്ടമില്ലാത്ത മാധ്യമങ്ങളെ ഞെരിച്ചമര്‍ത്തുവാന്‍ ഭരണകൂട ശക്തിയെ അവര്‍ അഴിച്ചുവിട്ടു. ഭാരതവിരുദ്ധ ശക്തികളോട് നേര്‍ക്ക് നേര് പോരാട്ടത്തിന് നെഞ്ചുവിരിച്ചു നില്ക്കുന്ന ആയിരം പത്ര പ്രവര്‍ത്തകരുടേ പേരിലാണ് മൂംബെ പോലീസ് കള്ളക്കേസുകള്‍ എടുത്തിരിക്കുന്നത്.
ഉദ്ദവ് താക്കറെയെന്ന മുഖ്യമന്ത്രിയുടെ കോടികള്‍ വിലമതിക്കുന്ന ഫാം ഹൗസിനു മുമ്പില്‍ കണ്ട പത്രപ്രവര്‍ത്തകനെ അദ്ദേഹം അവിടെ എത്തിയത് അന്വേഷണാത്മക പത്ര പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് ഭയപ്പെട്ടതിന്റെ ഫലമായാണ് അറസ്റ്റ് ചെയ്ത് ഒമ്പത് ദിവസം ജാമ്യം ലഭിക്കാന്‍ അവസരം നല്‍കാതെ കല്‍തുറുങ്കിലടച്ചത്. അധികാരകേന്ദ്രങ്ങളുടെ അപഥസഞ്ചാരങ്ങളെയും കൊറോണാ പ്രതിരോധരംഗത്തുള്‍പ്പടെയുള്ള പോരായ്മകളെയും രാഷ്ട്ര വിരുദ്ധ ശക്തികളുടെ രഹസ്യവും പരസ്യവുമായ പോര്‍മുഖങ്ങളെയും പൊളിച്ചു കാട്ടാന്‍ സജീവമായി വാര്‍ത്താലോകത്ത് നിറഞ്ഞൂ പോരാടുന്ന മാധ്യമ മനുഷ്യശേഷിയെയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ പോലീസ് കേസുകളില്‍ കുടുക്കി അടിച്ചൊതുക്കുവാന്‍ അധികാരത്തിന്റെ കരുത്ത് ഉപയോഗിച്ചത്.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്സ്, ശിവസേനാ, എന്‍സിപി സഖ്യം അധികാരത്തിലെത്തിയതോടെ അധോലോക ലോബിയുടെ തിരിച്ചുവരവാണ് കണ്ടത്. അതില്‍ ദേശവിരുദ്ധ ശക്തികള്‍ ഉണ്ടായിരുന്നു. മാഫിയ രാഷ്ട്രീയക്കാരുമുണ്ടായിരുന്നു. അവര്‍ക്ക് അഴിഞ്ഞാടുന്നതിനുള്ള അനുകൂല സാഹചര്യമാണ് തുറന്നു കിട്ടിയത്. അങ്ങനെയാണ് പാല്‍ഗറില്‍ രണ്ട് ഹിന്ദു സന്യാസിമാരെ അതിക്രൂരമായി കൊന്നുതള്ളിയത്. ആ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരികയും അതില്‍ സോണിയയും രാഹുലും പ്രിയങ്കയും മറ്റും നടത്തിയ കുറ്റകരമായ മൗനം ചോദ്യം ചെയ്യുകയും ചെയ്തതോടെ അര്‍ണബ് ഗോസ്വാമി രാജ്യത്തെ ഇരുനൂറ് പോലീസ് സ്റ്റേഷനുകളില്‍ എഫ്ഐആറുകളില്‍ പ്രതിയായി. സുപ്രീംകോടതിയുടെ ഇടപെടലാണ് എല്ലാ കേസുകളെയും ഒരുമിച്ച് ഒരു എഫ്ഐആര്‍ മതിയെന്ന തീരുമാനത്തിലെത്തിച്ചത്.
സുശാന്ത് സിംഗ് രാജ്പുത്തെന്ന ബോളിവുഡ് താരത്തിന്റെ മരണം, ബോളിവുഡ് അടക്കി വാഴുന്നവരുടെയും മയക്കുമരുന്നു ലോബിയുടെയും അതിന്റെ അന്താരാഷ്ട്ര അധോലോകബന്ധത്തിന്റെയും കഥകള്‍ പുറത്തെത്തിച്ചു. സൂശാന്തിനെ ആസൂത്രിതമായി ഇല്ലാതാക്കുകയായിരുന്നോയെന്ന സംശയം ഉയര്‍ന്നു. മുംബൈ പോലീസ് കമ്മീഷണറുടെ നേര്‍ക്കും സംശയം നീണ്ടണ്ടു. അന്വേഷണത്തിന്റെ വഴിമുടക്കുന്നത് മന്ത്രി ആദിത്യ താക്കറെയുടെ താത്പര്യം സംരക്ഷിക്കാനാണോയെന്ന ചോദ്യവും ഉയര്‍ന്നു. റിപ്പബഌക് ടിവി യുടെ ഇടപെടല്‍ താരത്തിന്റെ മരണത്തിന് പി
ന്നിലെ കറുത്ത ശക്തികളെ ഭയപ്പെടുത്തി. സുശാന്ത് കേസ് സിബിഐ അന്വേഷിക്കുവാന്‍ അത്യുന്നത നീതിപീഠം ഉത്തരവിട്ടു. ആ ശ്രമത്തിനിടയിലാണ് മറ്റൊരു മാധ്യമസ്ഥാപനത്തിനെതിരെ ഉയര്‍ന്ന ടിആര്‍പി കേസ് റിപ്പബഌക്കിനെതിരെ തിരിക്കാന്‍ നോക്കി മുംബൈ പോലീസ് പരിഹാസ്യമാംവിധം പരാജയപ്പെട്ടത്. യഥാര്‍ത്ഥ എഫ്ഐആര്‍ റിപ്പബഌക്ക് ടിവി കണ്ടെത്തി പുറത്തു വിട്ടതോടെ കള്ളക്കേസില്‍ കുടുക്കി ഒരു മാധ്യമ സ്ഥാപനത്തെ വരിഞ്ഞുമുറുക്കുവാനുള്ള പോലീസിന്റെ ശ്രമങ്ങള്‍ എത്ര നീചമാണെന്ന് ബോദ്ധ്യപ്പെട്ടു.
പോലീസ് കടന്നാക്രമണങ്ങള്‍ക്കൊക്കെ ചുക്കാന്‍ പിടിക്കുന്ന പരംബീര്‍ സിംഗ് എന്ന പോലീസ് കമ്മീഷണര്‍ തന്നെയായിരുന്നു മുമ്പ് സോണിയാ കോണ്‍ഗ്രസ്സ് ഭരണകൂടത്തിന്റെ താത്പര്യ പ്രകാരം, ഇല്ലാത്ത കാവിഭീകരതയെ കൃത്രിമമായി സൃഷ്ടിച്ചെടുക്കുവാന്‍ വേണ്ടി, സാധ്വി പ്രജ്ഞാ സിങ്ങ് ഠാക്കൂറിനെ കസ്റ്റഡിയിലെടുത്ത് മൃഗീയമായി പീഡിപ്പിച്ചതെന്ന വസ്തുത റിപ്പബഌക്ക് ടിവി ഇന്റര്‍വ്യൂവിലൂടെ പുറത്തു കൊണ്ടുവന്നു.
ശാരീരിക പീഡനം ഏറ്റുവാങ്ങേണ്ടി വന്നതിന്റെ ഫലമായി അവശയായ അവരെ ആശുപത്രി ഐസിയുവിലേക്ക് കൊണ്ടു പോകുന്ന ദൃശ്യം നിറഞ്ഞ മിഴികളോടെയാണ് റിപ്പബഌക്ക് പ്രേക്ഷകര്‍ കണ്ടുകൊണ്ടിരുന്നത്. നിസ്സഹായായ സാധ്വിയുടെ നേര്‍ക്ക് ചുറ്റും പോലീസ് വലയം തീര്‍ത്തായിരുന്നു ക്രൂരമായി മര്‍ദ്ദിച്ചത്, പോലീസുകാരുടെ മര്‍ദ്ദനത്തിന് ശക്തി പോരെന്ന് ശകാരിച്ച് പരംബീര്‍ സിങ്ങ് നേരിട്ട് ക്രൂരമര്‍ദ്ദനം തുടങ്ങി. പോലീസ് ഭീകരതയുടെ ക്രൂരദൃശ്യങ്ങളാണ് സ്വാധിയുടെ അഭിമുഖത്തിലൂടെ ലോകത്തിന് അനുഭവിക്കാന്‍ കഴിഞ്ഞത്. ഇന്ന് ജീവച്ഛവം പോലെ കഴിയുന്ന സാധ്വിക്ക് അവരേറ്റ പീഡനത്തെക്കുറിച്ച് പറയാന്‍ അവസരം നല്കിയതാകണം പോലീസ് ഭീകരതയുടെ പ്രഹര ശേഷിയെത്രയെന്ന് അര്‍ണബ് ഗോസ്വാമിയെ പഠിപ്പിച്ചുകൊടുക്കാന്‍ പോലീസ് ഭീകരന് മുതിര്‍ന്നത്. തല്ലാനൊരുങ്ങുന്ന രാജാവിന് കൊല്ലാന്‍ ആവേശമുള്ള മന്ത്രിയായി മാറിയ മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗിന്റെ പഴയകാല ചരിത്രം ഒരിക്കല്‍ കൂടി സമൂഹത്തിന് മുമ്പില്‍ തുറന്നുവെക്കപ്പെടുകയായിരുന്നു.
ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി 1950ല്‍ ലോക സഭയില്‍ ഉയര്‍ത്തിയ ശബ്ദമാണിവിടെ ഓര്‍ത്തെടുക്കേണ്ടത്. ഒന്നാം ഭരണഘടനാ ഭേദഗതി കൊണ്ടുവന്ന് ആര്‍ട്ടിക്കിള്‍ 19 നല്കിയ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാന്‍ സഭയിലെ മൃഗീയ ഭൂരിപക്ഷത്തെ ജവഹര്‍ലാല്‍ നെഹ്റു ദുരുപയോഗം ചെയ്തതിനോടാണ് ഡോ മുഖര്‍ജി ഇങ്ങനെ പ്രതികരിച്ചത്: ‘നിങ്ങളെ ഈ സഭയില്‍ 240 പേര് പിന്തുണയ്ക്കാനുണ്ടാകാം. പക്ഷേ പുറത്ത് ഭാരതമാകെ ദശലക്ഷക്കണക്കിനു ജനങ്ങള്‍ നിങ്ങള്‍ക്കെതിരാണ്’. അതിനു മറൂപടി പറയവേ മുഷ്ടി ചുരുട്ടി ഇളക്കിക്കാണിക്കുകയാണ് നെഹ്രു ചെയ്തതെന്നാണ് അന്നത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്.
അതേ മുഷ്ടി ചുരുട്ടിയ ധിക്കാരമാണ് പിന്നീട് ഇന്ദിരയും ആവര്‍ത്തിച്ചത്. മാധ്യമങ്ങളെ അടിച്ചൊതുക്കുന്നതിലും അടിയന്തിരാവസ്ഥയിലൂടെ ഇന്ദിര വളരെ മുന്നോട്ടു പോയി. ഇന്ദിരയും മകന് സഞ്ജയനുമായി ഉണ്ടായ ഒരു പ്രശ്നം റിപ്പോര്‍ട്ട് ചെയ്തതിന് പുലിറ്റ്സര്‍ അവാര്‍ഡ് ജേതാവായിരുന്ന ലൂയിസ് എം സൈമണ്‍സ് എന്ന വാഷിങ്ങ്ടണ്‍ പോസ്റ്റ് പത്രപ്രവര്‍ത്തകനോടും അദ്ദേഹത്തിന്റെ ഭാര്യയോടും ഇന്ദിര ചെയ്ത നീതിക്ക് നിരക്കാത്ത പ്രവര്‍ത്തി അതിനൊരുദാഹരണമാണ്. ഇന്ദിരയുടെ മകന് രാജീവും മാധ്യമങ്ങളോട് മുഷ്ടി ചുരുട്ടി കാട്ടുന്നതില്‍ ഒട്ടും പിന്നിലായിരുന്നില്ല.
ഇന്ദിരാവധം അന്വേഷിച്ച ജസ്റ്റിസ് ഥാക്കര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ആര് കെ ധവാനെന്ന രാജീവ് കുടുംബത്തിന് ഏറ്റവും വേണ്ടപ്പെട്ട ആളിലേക്ക് സംശയത്തിന്റെ കുന്തമുന നീളുന്നതായി പരാമര്‍ശിക്കപ്പെട്ടു. ധവാനിലേക്കുള്ള പുനരന്വേഷണം ഒഴിവാക്കുവാന്‍ ആ റിപ്പോര്‍ട്ട് പുറത്താകാതിരിക്കാന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ശ്രമിച്ചപ്പോള്‍ ‘ഇന്‍ഡ്യന്‍ എക്സ്പ്രസ്സ്’ പത്രം അത് രഹസ്യമായി കണ്ടെത്തി പുറത്തുകൊണ്ടുവന്നു. പിന്നീട് കണ്ടത് രാജീവിന്റെ ഭരണകൂട ഭീകരത പല രൂപത്തില്‍ ഇന്‍ഡ്യന്‍ എക്സ് പ്രസ്സിന്റെ മേല്‍ പ്രഹരം ശക്തമാക്കിയതാണ്. ഭരണകൂടത്തെ എങ്ങനെയൊക്കെ ദുരുപയോഗം ചെയ്താലും ഡോ ശ്യാമ പ്രസാദ് മുഖര്‍ജി അന്ന് സൂചിപ്പിച്ച ജനകീയ ശക്തിയുടെ പ്രതിരോധം റിപ്പബഌക്കുള്‍പ്പടെയുള്ള മാധ്യമങ്ങളുടെ സംരക്ഷണം ഉറപ്പാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: