ന്യൂദല്‍ഹി: സ്ഥാനമാനങ്ങള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി വിട്ട് കോണ്‍ഗ്രസ്സിലെത്തിയ നടനും മുന്‍ കേന്ദ്രമന്ത്രിയുമായ ശത്രുഘനന് സിന്‍ഹയ്ക്ക് നേരിടേണ്ടി വന്നത് വന്‍തിരിച്ചടി. മകന് ലവ് സിന്‍ഹയെ തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ച് ബിഹാര്‍ തെരെഞ്ഞെടുപ്പില്‍ അദേഹം രംഗത്തിറക്കിയിരുന്നു, എന്നാല്‍ ലവ് സിന്‍ഹയ്ക്ക് ബാന്കിപൂരില് നിന്ന് ഏറ്റുവാങ്ങേണ്ടിവന്നത് വന്‍ തോല്‍വിയാണ്.
സിറ്റിംഗ് എംഎല്‍എയായ ബിജെപിയുടെ നിതിന്‍ നബീനോട് ലവ് തോറ്റത് നാല്പതിനായിരത്തോളം വോട്ടുകള്‍ക്ക്. പോള്‍ചെയ്ത 1,40,683 വോട്ടുകളില്‍ 83,068 വോട്ടുകള്‍ ബിജെപി നേടിയപ്പോള്‍ ലവിന് നേടാനായത് 44,032 വോട്ടുകള്‍ മാത്രം. അതായത് ആകെ വോട്ടിന്റെ 27 ശതമാനത്തിന്റെ തോല്‍വി.
ബോളിവുഡ് താരവും ശത്രുഘ്നന്‍ സിന്‍ഹയുടെ മകളുമായ സൊനാക്ഷിയും സഹോദരന് വോട്ട് അഭ്യര്‍ഥിച്ച് രംഗത്തുവന്നിരുന്നു. രാജ്യത്തിന് യുവാക്കളായ നല്ല വ്യക്തികളെ ആവശ്യമുണ്ടെന്നും തന്റെ സഹോദരന് അതിന് തുടക്കം കുറിക്കുമെന്നുമാണ് സോനാക്ഷി ഇന്‍സ്റ്റാഗ്രമില്‍ അന്ന് കുറിച്ചത്.
ലവിന്റെ തോല്‍വി എറ്റവും കൂടുതല്‍ ആഘാതമോല്പ്പിക്കുക പിതാവിന്റെ ഭാവി രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തന്നെയാണ്. ഇവിഎം ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് തെരെഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് ശത്രുഘനന് സിന്‍ഹ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: