കള്ളാര്‍: ബിജെപി സ്ഥാനാര്‍ത്ഥികള്‍ അധികാരത്തിലെത്താതിരിക്കാനായി കോമാലി സഖ്യ സജീവമായ മലയോര കുടിയേറ്റ മേഖലയാണ് കള്ളാര്‍ പഞ്ചായത്ത്. ബിജെപിയ്ക്ക് നിര്‍ണ്ണയകമായ സ്വാധീനമുള്ള വാര്‍ഡുകളില്‍ ഈ രണ്ട് മുന്നണികളും ഒത്തുകളിച്ച് ബിജെപിയെ പരാജയപ്പെടുത്തിയ ചരിത്രമാണുള്ളത്. എന്നാല്‍ വരാന്‍ പോകുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈ രണ്ട് മുന്നണികള്‍ക്കും ശക്തമായ എതിരാളികളാകാന്‍ പോകുന്നത് ബിജെപിയാണ്.
കേന്ദ്ര സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ഇടനിലക്കാരില്ലാതെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭിച്ചത് എന്‍ഡിഎയ്ക്ക് മുതല്‍ കൂട്ടാവുകയാണ്. സിപിഎം നേതൃത്വം നല്കുന്ന ഇടതുമുന്നണിയുടെ അഴിമതിയും കള്ളക്കടത്തും, കള്ളാര്‍ പഞ്ചായത്ത് ഭരണസമിതിയുടെ വികസന മുരടിപ്പും, സ്വജനപക്ഷപാതവും, അഴിമതിയും ഇടത് വലത് മുന്നണികള്‍ക്ക് പഞ്ചായത്തില്‍ ജനപിന്തുണ കുറഞ്ഞു വരുന്ന സാഹചര്യമാണ് കാണാന്‍ കഴിയുന്നത്.
പഞ്ചായത്ത് രൂപീകൃതമായത് മുതല്‍ ഭരണം നടത്തുന്നത് കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന യുഡിഎഫാണ്. സിപിഎം നേതൃത്വം കൊടുക്കുന്ന എല്‍ഡിഎഫിന് 3 സീറ്റുകളുണ്ട്. കള്ളാര്‍ പഞ്ചായത്തിലെ 14 വാര്‍ഡുകളിലും ബിജെപി ശക്തമായ മത്സരത്തിന് തയ്യറെടുത്തു കഴിഞ്ഞു. എല്ലാം വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥി നി ര്‍ണ്ണയം പൂര്‍ത്തിയാക്കിയെന്നത് കള്ളാറിലെ ബിജെപിയുടെ വളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്.
ദിവസം കഴിയും തോറും ന്യൂനപക്ഷങ്ങള്‍ ബിജെപിയിലെത്തി കൊണ്ടിരിക്കുകയാണ്. സാധരണ ജനങ്ങള്‍ ബിജെപിയെ സ്വന്തം പാര്‍ട്ടിയായി കാണുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണ നേട്ടങ്ങള്‍ കണ്ട് കൊണ്ടാണ്. ഈ പഞ്ചായത്തിലെ 10 വാര്‍ഡുകളില്‍ ബിജെപി നിര്‍ണ്ണയക ശക്തിയാണ്. ശക്തമായ ത്രികോണ മത്സരത്തിലൂടെ പഞ്ചായത്ത് ഭരണം പിടിക്കാനുള്ള പരിശ്രമത്തിലാണ് എന്‍ഡിഎ പ്രവര്‍ത്തകര്‍. നിലവിലെ ഭരണസമതിയുടെ പിടുപ്പുകേടുമൂലം ആറാം വാര്‍ഡിലെ കുടിവെള്ള പദ്ധതി 20 ലക്ഷം രുപ മുതല്‍ മുടക്കിയത് പൊതുജനത്തിന് ഉപകാരമില്ലാതെ നശിച്ചു കൊണ്ടിരിക്കുന്നു.
പഞ്ചായത്തില്‍ പുതിയ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിക്കാത്തതു മുലം തൊഴിലവസരങ്ങള്‍ സൃഷ്ടി ക്കാന്‍ സാധിച്ചിട്ടില്ല. ഗ്രാമീണാ വികസനത്തിന്റെ ഭാഗമായി റോഡുകളുടെ നവീകരണം നടത്താന്‍ സാധിച്ചിട്ടില്ല. അടോട്ടകയ നീലിമല റോഡ്, കപ്പള്ളി കാരക്കുന്ന്, തേമനം പുഴ റോഡ്, അയ്യംങ്കാവ് റോഡ് മുതലായവ പൊട്ടിപൊളിഞ്ഞു കിടക്കുന്നു. പഞ്ചയത്തിലെ എല്‍, പി.സ്കൂളുകളായ പുഞ്ചക്കര എല്‍പി, അടോട്ടക്കയ എന്നീ സ്കൂളുകള്‍ അപ്ഗ്രഡ് ചെയ്യാത്തതുമൂലം എസ്ടി, എസി വിഭാഗത്തിലെ കുട്ടികള്‍ക്ക് തുടര്‍പഠനത്തിന് ക്ലേശം അനുഭവിക്കുകയാണ്. ഭവന രഹിതരായ പാവപ്പെട്ടവരുടെ രാഷ്ട്രീയം നോക്കി വേര്‍തിരിച്ചുള്ള ഭരണസമിതിയുടെ നിലപാട് കാരണം ഭവനരഹിതര്‍ ധാരാളം ഈ പഞ്ചായത്തിലുണ്ട്.
ഭരണ സമിതി അംഗങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിന് വേണ്ടി വീടുകള്‍ കയറി ഒരു തുണി സഞ്ചിയും വാഴക്കന്നും, കോഴിക്കുഞ്ഞും പയറു വിത്തും കൊടുത്തിട്ട് നാടിന്റെ വികസനത്തെ കുറിച്ച് പ്രസംഗിച്ചു നടക്കുകയാണ്. ഇടതുപക്ഷവും വലതുപക്ഷവും ജനങ്ങളെ പറഞ്ഞ പറ്റിക്കുന്നവരാണെന്ന് മനസിലാക്കിയ ജനങ്ങള്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ തിരുമാനിച്ചിട്ടുണ്ടെന്ന തിരിച്ചറിവ് കോണ്‍ഗ്രസിനും സിപിഎമ്മിനും അങ്കലാപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. ബിജെപിക്കെതിരെ രണ്ട് മുന്നണികളും കൈകോര്‍ത്ത് നില്ക്കുന്ന ഒരു കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ഇടത് വലത് മുന്നണികള്‍ ഒന്നിച്ചു നിന്നാലും കളളാര്‍ പഞ്ചായത്തില്‍ ശക്തമായ മുന്നേറ്റം നടത്താന്‍ ബിജെപി തയ്യാറായിരിക്കുകയാണ്. പൂര്‍ണമായ വിജയ പ്രതീക്ഷയിലാണ് ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് കെ.വി. മാത്യുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: