തിരുനെല്ലി: റോഡ് പണിയില്‍ അഴിമതി നടത്തിയ കരാറുകാരനെതിരെ നടപടി എടുക്കാതെ വകുപ്പ് മന്ത്രി. അപ്പപ്പാറ മുതല്‍ വാകേരി വരെയുള്ള റോഡിന് അഞ്ചരകോടി രൂപയാണ് കേന്ദ്രം ഫണ്ട് അനുവദിച്ചത്. ഇതിന്റെ ഭാഗമായി അപ്പപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സമീപത്ത് കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പത്തടിയോളം പൊക്കത്തില്‍ ബോളര്‍ ഉപയോഗിച്ച് ഭിത്തി കെട്ടിപ്പൊക്കി. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഭിത്തി പൂര്‍ണ്ണമായും തകര്‍ന്നു.
വന്‍ ക്രമക്കേടാണ് നിര്‍മാണത്തില്‍ നടന്നതെന്ന് അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു.നിലവാരമില്ലാത്ത സിമന്റ്, കമ്പി എന്നിവ ഉപയോഗിച്ച് കണ്ണില്‍ പൊടിയിടാനാണ് ശ്രമിച്ചതെന്നും നാട്ടുകാര്‍ പറയുന്നു. കൂടാതെ ഇതിന്റെ തൊട്ടടുത്ത് കെട്ടിയ പാലത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞിരുന്നു. പാലവും മതിലും തകര്‍ന്ന സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപെട്ട് മന്ത്രി ജി. സുധാകരന് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.
പരാതിക്കാരന്റെ മൊഴി എടുക്കാന്‍ പോലും വിജിലന്‍സ് സംഘം തയ്യാറല്ല. കാരാറുകാരന്റെ പക്കല്‍ നിന്നും ഫണ്ട് വാങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളെ കുറിച്ച് അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വിജിലന്‍സ് സംഘം ഇതുവരെയും മറുപടി നല്‍കിയിട്ടില്ല. തുടക്കത്തില്‍ നാട്ടുകാരുടെ പക്ഷം നിന്ന് ഇപ്പോള്‍ അഴിമതി നടത്തിയവരെ സഹായിക്കുന്ന ഇടത് വലത് പാര്‍ട്ടികള്‍ പകല്‍കൊള്ളക്ക് കൂട്ട് നില്‍ക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപിണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: