ന്യൂദല്‍ഹി : ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഐഎന്‍എസ് വാഗിര്‍ രാജ്യത്തിനായി സമര്‍പ്പിച്ചു. മസഗോണ്‍ ഷിപ്പ്യാര്ഡില് നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക്കാണ് അന്തര്‍വാഹിനി രാജ്യത്തിന് സമര്‍പ്പിച്ചത്. ഇന്ത്യന്‍ നാവിക സേനയ്ക്ക് എന്നും മുതല്‍കൂട്ട് ആകുന്നതാണ് വാഗിര്‍.
സ്കോര്‍പീന്‍ വിഭാഗത്തില്‍പ്പെട്ട അഞ്ചാം തലമുറ അന്തര്‍വാഹിനിയാണ് വാഗിര്‍. ഇന്ത്യന്‍ നാവിക സേനയുടെ പ്രോജക്ട് 75ന്റെ ഭാഗമായാണ് വാഗിര്‍ നിര്‍മിച്ചത്. മസ്ഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ് ലിമിറ്റഡിനാണ് അന്തര്‍വാഹിനി നിര്‍മിക്കുന്നതിനുള്ള ചുമതല നല്‍കിയിരുന്നത്. ഫ്രഞ്ച് നാവിക സേനയും, ഊര്‍ജ്ജ കമ്പനിയായ ഡിസിഎന്‍എസും സംയുക്തമായി രൂപകല്‍പ്പന ചെയ്ത വാഗിര്‍ സ്കോര്‍പീന്‍ ക്ലാസ് വിഭാഗത്തിന്റെ ഭാഗമാണ്. അന്തര്‍വാഹിനികളില്‍ ഒന്നാമത്തേത് ഐഎന്‍എസ് കാല്‍വരിയാണ്.
2015 ല്‍ രാജ്യത്തിന് സമര്‍പ്പിച്ച ഐഎന്‍എസ് കാല്‍വരി 2017ലാണ് ഔദ്യോഗികമായി നാവിക സേനയ്ക്ക് കൈമാറിയത്. ഒരു വര്‍ഷത്തിനുള്ളില്‍ ഐഎന്‍എസ് വാഗിര്‍ നാവിക സേനയ്ക്ക് ഔദ്യോഗികമായി കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പടിഞ്ഞാറന്‍ നാവിക കമാന്റ് മേധാവി വൈസ് അഡ്മില്‍ ആര്.ബി. പണ്ഡിറ്റ് പറഞ്ഞു.
നിലവില്‍ രണ്ട് കാല്‍വരി ക്ലാസ് അന്തര്‍വാഹിനിയാണ് നാവിക സേനയ്ക്കുള്ളത്. അധികം വൈകാതെ ബാക്കിയുള്ള നാല് അന്തര്‍വാഹിനികള്‍ കൂടി ലഭിക്കുമെന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കാല്‍വരി ക്ലാസ് വിഭാഗത്തിലെ ആറാമത്തെ അന്തര്‍വാഹിനിയായ വാഗ്ഷീറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: