ന്യൂദല്‍ഹി: കൊറോണ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ഉത്പാദന മേഖലയടക്കം പത്തു വിഭാഗങ്ങള്‍ക്ക് വന്‍ സാമ്പത്തിക സഹായവുമായി മോദി സര്‍ക്കാര്‍. രണ്ടു ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങളാണ് കേന്ദ്രം പ്രഖ്യാപിച്ചത്.
ഉത്പന്ന നിര്‍മ്മാണം, ഔഷധ വ്യവസായം, ഉരുക്ക്, വാഹന, വസ്ത്ര നിര്‍മ്മാണം, ടെലികോം, ഭക്ഷ്യോത്പന്നം, സോളാര്‍ ബാറ്ററി നിര്‍മ്മാണം എന്നീ മേഖലകള്‍ക്കാണ് ഉത്പാദനത്തെ അടിസ്ഥാനമാക്കി ആനുകൂല്യങ്ങള്‍ നല്‍കുകയെന്ന് കേന്ദ്രമന്ത്രി സഭാ യോഗ തീരുമാനം വിശദീകരിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ അറിയിച്ചു. അഞ്ചു വര്‍ഷത്തെ പദ്ധതിയാണിത്.
വാഹനമേഖലയ്ക്ക് 57,000 കോടിയാണ് മാറ്റിവച്ചത്. ഇന്ത്യയിലുള്ളതും ഇന്ത്യയിലേക്ക് വരാന്‍ ഉദ്ദേശ്യമുള്ള കമ്പനികളെ ലക്ഷ്യമിട്ടാണ് കേന്ദ്ര നടപടി. ഇതോടെ ഉത്പാദന മേഖല വലിയ ഉണര്‍വിലെത്തുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. ഇത് സാമ്പത്തിക രംഗത്തെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: