Categories: Samskriti

തുണയായ് തണലായ് ഇണ്ടിളയപ്പന്‍

ശാസ്താവിന്റെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നതെങ്കിലും പ്രധാന പ്രതിഷ്ഠ ശിവനാണ്. ആധുനികതിരുവിതാംകൂറിന്റെ സ്രഷ്ടാവായ മാര്‍ത്താണ്ഡവര്‍മ്മയുടെ പടയോട്ടവുമായും ക്ഷേത്രത്തിന് ബന്ധമുണ്ട്. ക്ഷേത്രത്തിന്റെ ഉദ്ഭവം സംബന്ധിച്ച ഐതിഹ്യം ഇവിടത്തെ ആചാരങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു.

Published by

ഇണ്ടല്‍ ഇളയ്‌ക്കുന്ന (ദുഃഖമകറ്റുന്ന) ദേവനാണ് ഇണ്ടിളയപ്പന്‍. അതായത് ധര്‍മശാസ്താവ്. തിരുവനന്തപുരത്ത് ആറ്റിങ്ങലില്‍ ഇണ്ടിളയപ്പന് ഒരു ക്ഷേത്രവും അവിടെ അത്യപൂവമായൊരു ആചാരവുമുണ്ട്. മണ്ണില്‍തീര്‍ത്ത കരിനായയുടെ രൂപം എഴുന്നള്ളിച്ച് ക്ഷേത്രത്തിനുമുന്നില്‍ വയ്‌ക്കുന്ന നായ്വെപ്പ് മഹോത്സവം. ആചാരവിശേഷങ്ങളാല്‍ പ്രസിദ്ധമായ അവനവഞ്ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിനു മാത്രം അവകാശപ്പെടാവുന്ന അപൂര്‍വത.

കരക്കാരുടെ ഈ കാര്‍ഷികോത്സവത്തിന് മീനത്തിലെ തിരുവാതിരനാളിലാണ് കൊടിയേറ്റം. ഉത്സവനാളുകളില്‍ മൃഗങ്ങളുടെയും മനുഷ്യന്റെയും മനുഷ്യാവയവങ്ങളുടെയും മണ്ണില്‍തീര്‍ത്ത രൂപങ്ങള്‍ ഭക്തര്‍വാങ്ങി ക്ഷേത്രത്തിന് ചുറ്റും വച്ച് ദേവനെ വണങ്ങുന്ന ‘നടയ്‌ക്ക് വയ്പും’   ഐതിഹ്യപ്രസിദ്ധമാണ്. ആറ്റിങ്ങല്‍ കൊട്ടാരത്തിന്റെ സമീപപ്രദേശങ്ങളില്‍ മണ്‍പാത്രനിര്‍മ്മാണം ജീവനോപാധിയായി സ്വീകരിച്ചിരിക്കുന്ന നിരവധി കുടുംബങ്ങള്‍ക്കു കൂടി പങ്കാളിത്തമുള്ളതാണ്  ഇണ്ടിളയപ്പന്റെ നായ്വെപ്പ് ഉത്സവം.

ശാസ്താവിന്റെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നതെങ്കിലും പ്രധാന പ്രതിഷ്ഠ ശിവനാണ്.  ആധുനികതിരുവിതാംകൂറിന്റെ സ്രഷ്ടാവായ മാര്‍ത്താണ്ഡവര്‍മ്മയുടെ പടയോട്ടവുമായും ക്ഷേത്രത്തിന് ബന്ധമുണ്ട്. ക്ഷേത്രത്തിന്റെ ഉദ്ഭവം സംബന്ധിച്ച ഐതിഹ്യം ഇവിടത്തെ ആചാരങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു.

മൂലസ്ഥാനമായ പനവേലിപ്പറമ്പിലെത്തിയ ഇണ്ടിളയപ്പന്‍ അധിവാസത്തിന് ഉത്തമമായൊരിടം കണ്ടെത്താന്‍ ആശ്രിതനായ ഭൂതത്താനെ നിയോഗിച്ചു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഭൂതത്താന്‍ തിരിച്ചെത്തിയില്ല. ഇണ്ടിളയപ്പന്‍ ഭൂതത്താനെ അന്വേഷിച്ചിറങ്ങി. ഇപ്പോള്‍ ക്ഷേത്രമിരിക്കുന്ന സ്ഥലത്തിരുന്ന് ഭൂതത്താന്‍ ഉറങ്ങുന്നതു കണ്ടു. കോപത്താല്‍ ഇണ്ടിളയപ്പന്‍ ഭൂതത്താനെ കാല്‍കൊണ്ട് കോരിയെറിഞ്ഞു. ഭൂതത്താന്‍ വീണ സ്ഥലം പിന്നീട് ഭൂതത്താന്‍കാവായി.

ഭൂതത്താനെ അന്വേഷിച്ചിറങ്ങിയ ഇണ്ടിളയപ്പന് വഴികാട്ടിയായത് ഒരു കറുത്ത നായ ആയിരുന്നു. അങ്ങനെയാണ് ക്ഷേത്രത്തിലെ ഉത്സവം നായ്‌വെപ്പ്  എന്ന പേരില്‍  അറിയപ്പെട്ടത്. ഇവിടെ കൊടിയേറ്റും ഉത്സവ സംഘാടനവുമെല്ലാം മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. മഹാദേവനു മുന്നില്‍ കൊടിയേറ്റ് നടത്തുന്നതും ഉത്സവചടങ്ങുകള്‍ക്ക് നേതൃത്വം നല്കുന്നതും തന്ത്രിയാണ്. എന്നാല്‍ ഇണ്ടിളയപ്പന് കൊടിയേറ്റുന്നതിനും ഇറക്കുന്നതിനുമുള്ള  അവകാശം നാട്ടുകാര്‍ക്കുള്ളതാണ്.

ഒമ്പതാം ഉത്സവത്തിന് മൂലസ്ഥാനമായ പനവേലിപ്പറമ്പിലേക്ക് എഴുന്നള്ളത്ത് നടത്തുമ്പോള്‍ മണ്ണില്‍തീര്‍ത്ത ഒരു കരിനായയുടെ രൂപംകൂടി കൊണ്ടുപോകും. തിരിച്ചെഴുന്നള്ളത്ത് നടത്തി ക്ഷേത്രത്തിനുമുന്നില്‍ നായയെ വച്ചതിനു ശേഷമാണ് കൊടിയിറക്കം

രാജു എം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by