ദുബായ്: രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ മൂന്ന് ഇരട്ട സെഞ്ചുറികള്‍ കുറിച്ച ഒരോയൊരു ബാറ്റ്സ്മാനാണ് രോഹിത് ശര്‍മ. ഐപിഎല്ലിലും ഈ ഹിറ്റ്മാന് അതുല്യ നേട്ടത്തിലേക്ക് ഉയര്‍ന്നു. ദല്‍ഹി ക്യാപിറ്റല്‍സിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ് കിരീടമണിഞ്ഞതോടെ രോഹിത് ശര്‍മ അഞ്ചു തവണ ഐപിഎല്‍ കീരിടം ചൂടുന്ന ആദ്യ ക്യാപ്റ്റനായി. എട്ടുവര്‍ഷത്തിനിടെയാണ് അഞ്ചു കിരിടങ്ങള്‍ . രണ്ട് സീസണുകളില്‍ തുടര്‍ച്ചയായി (2019, 2020) കിരീടം നേടി. നേരത്തെ ഡെക്കാന്‍ ചാര്ജേസിനൊപ്പവും ഐപിഎല്ലില്‍ ചാമ്പ്യന്മാരായി. ഇതോടെ രോഹിതിന് മൊത്തം ആറു കിരീടങ്ങളായി.
കലാശക്കളിക്ക് ഇറങ്ങിയതോടെ രോഹിത് ശര്‍മ ഐപിഎല്ലില്‍ ഇരുനുറ് മത്സരങ്ങള്‍ തികച്ചു. ഇരൂനൂറാം മത്സരത്തിലും മുന്നില്‍ നിന്ന് നയിച്ച ശര്‍മ മുംബൈയ്ക്ക് കിരീടം നേടിക്കൊടുത്തു. 51 പന്തില്‍ 68 റണ്‍സ് നേടി ടോപ്പ് സ്കോററായി. അഞ്ചു ഫോറും നാലു സിക്സറും അടിച്ചു. രോഹിതിന്റെ മികവില്‍ മുംബൈ ഇന്ത്യന്‍സ് അഞ്ചു വിക്കറ്റിന്റെ വിജയം നേടി. ദല്‍ഹി ക്യാപിറ്റല്‍സ് മുന്നോട്ടുവച്ച 157 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു. ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി 20 ഓവറില്‍ ഏഴു വിക്കറ്റിന് 156 റണ്‍സാണെടുത്തത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 65 റണ്‍സുമായി അജയ്യാനായി നിന്നു.
ഫൈനലിലെ ആദ്യ പന്തില്‍ തന്നെ ദല്‍ഹി ഓപ്പണര്‍ മാര്‍ക്കസ് സ്റ്റോയിസിനെ പുറത്താക്കിയ ട്രെന്‍ഡ് ബോള്‍ട്ട് നാല് ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി കളിയിലെ താരമായി.
ഐപിഎല്ലില്‍ ഇരുനൂറ് മത്സരങ്ങള്‍ തികയക്കുന്ന രണ്ടാമത്തെ താരമാണ് രോഹിത്. ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ എം.എസ്. ധോണിയാണ് ആദ്യ താരം. ധോണി 204 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 2011 ലാണ് രോഹിത് മുംബൈ ഇന്ത്യന്‍സില്‍ എത്തിയത്. ഇതുവരെ 155 മത്സരങ്ങള്‍ കളിച്ചു.. 2008 മുതല്‍ 2018 വരെ ഡക്കാന്‍ ചാര്‍ജേഴ്സിനായി 45 മത്സരങ്ങളും കളിച്ചു. പരിക്കിനെ തുടര്‍ന്ന് ഈ സീസണില്‍ നാലു മത്സരങ്ങളില്‍ കളിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: