ന്യൂദല്‍ഹി: ജന്മഭൂമി പ്രസിദ്ധീകരിച്ച പി. പരമേശ്വരന്‍ സ്മരണികയായ ‘സംയോഗി’ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ പ്രകാശനം ചെയ്തു.. ദേശീയ അധ്യക്ഷന്റെ ഔദ്യോഗിക വസതിയില്‍ നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആദ്യപ്രതി ഏറ്റുവാങ്ങി. മഹത്തായ ദൗത്യം നിര്‍വഹിച്ചാണ് പരമേശ്വര്‍ജി വിടവാങ്ങിയതെന്ന് പ്രകാശനം നിര്‍വഹിച്ചുകൊണ്ട് ജെ.പി നദ്ദ പറഞ്ഞു. സംഘടനാ രംഗത്തെ അതികായനായിരുന്ന പരമേശ്വര്‍ജിയുടെ സ്വാധീനം ബൗദ്ധിക മേഖലകളില്‍ ശക്തമായിരുന്നെന്നും നദ്ദ അനുസ്മരിച്ചു.
ഉപരാ ഷ്‌ട്രപതി എം. വെങ്കയ്യ നായിഡു, മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി, പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ തുടങ്ങിയവര്‍ക്ക് ജന്മഭൂമി പ്രവര്‍ത്തകര്‍ ‘സംയോഗി’ യുടെ പ്രതികള്‍ കൈമാറി.
പി പരമേശ്വരന്റെ വ്യത്യസ്ഥ മേഖലയിലുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പഠനം. ഒപ്പം പ്രവര്‍ത്തിച്ച അനുഭവം, ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഉള്‍പ്പെടെ പ്രശസ്തരുടെ അനുസ്മരണം, പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ പ്രമുഖരുടെ അനുശോചനം, അഭിമുഖം തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് കോഫി ടേബിള്‍ രൂപത്തില്‍ 232 പേജുള്ള ‘സംയോഗി’. ചരിത്രം പോലെ വായിക്കാനും സ്മരണികയായി സൂക്ഷിക്കാനും ആല്‍ബം പോലെ കാണാനും ഉതകുന്ന ഗ്രന്ഥമാണ് തയ്യാറാക്കിയിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: