തിരുവനന്തപുരം:സ്ത്രീ സുരക്ഷ എന്ന വിഷയത്തെ ആസ്പദമാക്കി ജടായു രാമ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ‘SHE ‘എന്ന ഓണ്‍ലൈന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. പരമാവധി 3 മുതല്‍ 5 മിനിറ്റ് വരെയുള്ള ഹ്രസ്വ ചിത്രങ്ങള്‍ ആണ് പരിഗണിക്കപ്പെടുക. പ്രശസ്ത അഭിനയത്രി മല്ലിക സുകുമാരന്റെ നേതൃത്വത്തിലുള്ള 10 അംഗ ജൂറിയാണ് വിധി നിര്‍ണയം നടത്തുന്നത്.
സ്ത്രീയുടെ മാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായ രാക്ഷസീയതയ്ക്ക് എതിരേയുള്ള ചെറുത്തുനില്പിന്റെയും രക്ത സാക്ഷിത്വത്തിന്റെയും പ്രതീകമാണ് രാമായണത്തിലെ ജടായു. സ്ത്രീ സുരക്ഷ മുന്‍പെന്നത്തേക്കാളും വെല്ലുവിളികള്‍ നേരിടുന്ന ഈ കാലത്തു സ്ത്രീ സംരക്ഷണത്തിനായി മരണം വരിച്ച പക്ഷി ശ്രേഷ്ഠനായ ജടായുവിന്റെ സ്മരണയ്ക്കും അതുകൊണ്ടുതന്നെ ഈ ചലച്ചിത്രോത്സവത്തിനും ഏറെ പ്രാധാന്യമുണ്ട്.
2021 ജനുവരി 15 ആം തീയതിക്ക് മുന്‍പ് സമര്‍പ്പിക്കുന്ന ഷോര്‍ട്ട് ഫിലിമുകളാണ് അവാര്‍ഡിനായി പരിഗണിക്കുക.
ഒന്നാം സമ്മാനം – 50,000രൂപ , രണ്ടാം സമ്മാനം – 25,000രൂപ, മൂന്നാം സമ്മാനം -10,000രൂപ
ഏറ്റവും നല്ല സംവിധാനം, ഉള്ളടക്കം , അഭിനയം , എഡിറ്റിങ്, സിനിമാറ്റോഗ്രഫി, സംഗീതം തുടങ്ങിയവയ്ക്ക് 10,000 രൂപ വീതം സമ്മാനം നല്‍കും. രെജിസ്ട്രേഷന് ഫീസ് ? 1,000രൂപ
ചിത്രങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2021. ജനുവരി 15
എച് ഡിഫോര്മാറ്റില് ആയിരിക്കണം ചിത്രങ്ങള്‍ സമര്‍പ്പിക്കേണ്ടത്. വിശദ വിവരങ്ങള്‍ക്കായി www.jatayuramatemple.in സന്ദര്‍ശിക്കുക. ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ +919778065168
പ്രതികരിക്കാൻ ഇവിടെ എഴുതുക: