ബെംഗളൂരു : കര്‍ണ്ണാടക രണ്ട് സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടിലും ബിജെപിക്ക് മുന്‍തൂക്കം. രണ്ട് സീറ്റുകളിലും കോണ്‍ഗ്രസ് രണ്ടാം നിരയിലേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. സിറ, രാജ രാജേശ്വരി നഗര്‍ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
സിറയില്‍ ബിജെപിയിലെ ഡോ.സിഎം രാജേഷ് ഗൗഡ നാലായിരം വോട്ടുകള്‍ക്ക് മുന്നിലാണ്. രാജ രാജേശ്വരി നഗറില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുനി രത്നയും വിജയം ഉറപ്പിച്ചു കഴിഞ്ഞു. 27 ആയിരത്തോളം വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്.
11 സംസ്ഥാനങ്ങളിലായി 58 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ ഇന്ന് വോട്ടെണ്ണല്‍ നടന്നുകൊണ്ടിരിക്കുകയാണ്. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്‌ക്കാണ് മൂന്‍ തൂക്കം. മധ്യപ്രദേശില്‍ ശിവ് രാജ് സിങ് ചൗഹാന്‍ സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന 28 സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 14 ഇടങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കാണ് ലീഡ്. ഭരണതുടര്‍ച്ചയാക്കായി ഒമ്പത് സീറ്റാണ് വേണ്ടത്. ഗുജറാത്തിലെ എട്ട് സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ഏഴെണ്ണത്തിലും ബിജെപിയാണ് മുന്നില്‍. ഒരിടത്ത് മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: