Categories: India

എക്‌സിറ്റ് പോളുകള്‍ പൊള്ളയായി; ബീഹാറില്‍ ബിജെപിയുടെ തേരോട്ടം; ഏറ്റവും വലിയ ഒറ്റകക്ഷിയിലേക്ക്; എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക്

Published by

പാറ്റ്‌ന: ബിഹാറില്‍ ബിജെപിയുടെ തേരോട്ടം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 73 സീറ്റില്‍ മുന്നേറി ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ ബിജെപി തയാറെടുക്കുകയാണ്. സഖ്യകക്ഷിയായ ജെഡിയുവിന് 51 സീറ്റില്‍ ലീഡുണ്ട്. 131 സീറ്റുകളില്‍ എന്‍ഡിഎ മുന്നേറുമ്പോള്‍ മഹാസഖ്യം 99 സീറ്റുകളില്‍ മാത്രമാണ് മുന്നില്‍.  

കഴിഞ്ഞ നിയമസഭയില്‍ 54 സീറ്റുകളാണ് ബിജെപിയ്‌ക്ക് ഉണ്ടായിരുന്നത്. എല്‍ജെപി 7 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നു.മറ്റുള്ളവര്‍ 14 സീറ്റുകളില്‍ മുന്നിലാണ്. തുടക്കത്തില്‍ മഹാസഖ്യം ലീഡ് നിലയില്‍ ശക്തമായി മുന്നേറിയിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ തുടങ്ങി ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ എന്‍ഡിഎ മുന്നേറുകയായിരുന്നു.

തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ ലീഡ് നിലനിര്‍ത്താന്‍ ബിജെപിയ്‌ക്ക് കഴിഞ്ഞു. നരേന്ദ്രമോദിയുടെ ഹനുമാന്‍ എന്ന് സ്വയം വിശേഷിപ്പിച്ച എല്‍ജെപി നേതാവ് ചിരാഗ് പാസ്വാനും സംഘവും നാല് സീറ്റുകളില്‍ മുന്നിലാണ്. ഇവരുടെ പിന്തുണയും എന്‍ഡിഎയ്‌ക്ക് ലഭിച്ചേക്കാമെങ്കിലും പുറത്തുള്ള പാര്‍ട്ടികളുടെ പിന്തുണ ഇല്ലാതെ തന്നെ എന്‍ഡിഎ കേവലഭൂരിപക്ഷം കടക്കുമെന്നുറപ്പാണ്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by