മോസ്കോ: അര്‍മേനിയയും അസര്‍ബൈജാനും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കെ റഷ്യന്‍ സൈനിക ഹെലികോപ്റ്റര്‍ ആക്രമണത്തിന് ഇരയായി. അര്‍മേനിയയിലെ യാര്സാഖ് ഗ്രാമത്തിലാണ് റഷ്യന്‍ വിമാനമായ മി -24 നേരെ അജ്ഞാതരുടെ മിസൈല്‍ ആക്രമണം ഉണ്ടായത്. ഇതേ തുടര്‍ന്ന് വിമാനം നിലത്തുവീണു. വിമാനത്തിലുണ്ടായ രണ്ട് ക്രൂ അംഗങ്ങള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിസൈല്‍ തട്ടി വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് റഷ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സംഭവത്തില്‍ മാപ്പ് പറഞ്ഞ് അസര്ബൈജാന് രംഗത്തെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് കാട്ടി അസര്ബൈജാന് വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അര്‍മേനിയയിലെ പ്രദേശങ്ങള്‍ അസര്ബൈജാന് നേരിട്ട് ആക്രമിച്ചാല്‍ അര്‍മേനിയയ്ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് റഷ്യന്‍ മന്ത്രാലയം നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: