ലണ്ടന്‍: ദീര്ഘദൂരയോട്ടത്തില് ഒളിമ്പിക് മെഡലുകള്‍ വാരിക്കൂട്ടിയ മോ ഫറ ടെലിവിഷന്‍ പരിപാടിയിലേക്ക് ചുവടുമാറ്റുന്നു. ബ്രിട്ടീഷ് ടിവി റിയാലിറ്റി ഷോയായ ‘ഐ ആം എ സെലിബ്രിറ്റി… ഗെറ്റ് മി ഔട്ട് ഓഫ് ഹിയര്‍’ എന്ന ടിവി പരിപാടിയിലാണ് ഫറയും പങ്കെടുക്കുന്നത്. നാല് തവണ ഒളിമ്പിക് ചാമ്പ്യനായ ഫറ ടോക്യോ ഒളിമ്പിക്സിന് തയാറെടുക്കുന്നതിനിടെയാണ് പുതിയ മേഖലയിലേക്ക് പരീക്ഷണം മാറ്റുന്നത്.
37കാരനായ ഫറ പതിനായിരം മീറ്ററിലാണ് ടോക്യോയില്‍ മത്സരിക്കുന്നത്. പുതിയ തീരുമാനത്തോടെ താരത്തിന്റെ ഒളിമ്പിക്സ് മത്സരത്തെക്കുറിച്ചും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മുന്ന് കോടിയോളം രൂപക്കാണ് താരം ടിവി പരിപാടിയില്‍ പങ്കെടുക്കുന്നത്. പ്രശസ്തരായ ഒമ്പത് പേരാണ് പരിപാടിയുടെ ഭാഗമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: