തിരുവനന്തപുരം: മയക്കു മരുന്നു കേസുമായി ബന്ധപ്പെട്ട് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ റയിഡ് നടത്തിയ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന് പ്രതിരോധം സൃഷ്ട്രിക്കാനെത്തിയവരില്‍ സംശയത്തിന്റെ നിഴലിലുള്ള പുരോഹിതനും. ബാലാവകാശ കമ്മീഷന് അംഗം കൂടിയായ ഫാ ഫിലിപ്പ് പറക്കാട്ടില്‍ ആണ് മരുതം കുഴിയിലെ വീട്ടിലെത്തിയത്. കള്ളപ്പണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീരിക്ഷണത്തിലുള്ള ആളാണ് ഇദ്ദേഹം.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട പിടിയിലായവര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ശിശുക്ഷേമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പുരോഹിതന് സഹായിച്ചതായി മൊഴി നല്‍കിയിരുന്നു. ശിശുക്ഷേമ പ്രവര്‍ത്തനങ്ങളുടെ മറവില്‍ വ്യാപകമായ കള്ളപ്പണ ഇടപാട് നടത്തിയതായി സൂചന ലഭിച്ചു. തുടര്‍ന്ന് പുരോഹിതന്റെ വിദേശയാത്രകളുടെ പൂര്‍ണ്ണ വിവരം പരിശോധിച്ചു വരികയാണ്.
രണ്ടാം തവണയാണ് ഫാ. ഫിലിപ്പ് ബാലാവകാശ കമ്മീഷന് അംഗം ആകുന്നത്. സര്‍ക്കാര്‍ സെക്രട്ടറിയുടെ പദവിയും ശബളവും ഔദ്യോഗിക കാറും വീടും തുടങ്ങി എല്ലാ സൗകര്യങ്ങളും ലഭിക്കുകയും ചെയ്തു. ക്രിസ്ത്യന്‍ പുരോഹിതനാണെങ്കിലും പൊതു രംഗത്ത് സാധാരണ വസ്ത്രം ധരിച്ചു മാത്രമാണ് അച്ചന് എത്താറ്.
കോടിയേരി ബാലകൃഷ്ണന്റെ വീട്ടു പടിക്കലെത്തി ബഹളം വെച്ച് ബാലാവകാശ കമ്മീഷന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരെ കേസും എടുത്തു. ബിനീഷ് കോടിയേരിയുടെ കുഞ്ഞിനെ തടങ്കലില്‍വച്ചു എന്ന പരാതിയിലായിരുന്നു നടപടി. പരാതി പ്രഥമദൃഷ്ട്യാ ശരിയാണ് എന്ന് കണ്ടെത്തി ബാലാവകാശലംഘനത്തിന് ഇ ഡിയ്ക്ക് കമ്മീഷന് നോട്ടീസ് അയച്ചു.
വിശദീകരണം നല്‍കാനായിരുന്നു് നോട്ടീസ്. കുട്ടിയെ തടഞ്ഞുവച്ച സംഭവത്തില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ കമ്മീഷന് ഡിജിപിക്ക് നിര്‍ദേശവും നല്കി. ഇല്ലാത്ത അധികാരമാണ് ഉപയോഗിച്ചതെന്ന് തെളിഞ്ഞതോടെ ഇഡിക്കെതിരെ തുടര്‍നടപടികള്‍ ഇല്ലെന്ന് നിലപാടുമായി ബാലാവകാശ കമ്മീഷന് എത്തി. കുട്ടിയുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടില്ലെന്നും കോടിയേരി വീട് റെയ്ഡ് നടന്നപ്പോഴുണ്ടായ പരാതി സംബന്ധിച്ചകാര്യങ്ങള്‍ അന്ന് തന്നെ തീര്‍പ്പാക്കിയതാണെന്നും ആണ് കമ്മീഷന് അംഗം കെ നസീര്‍ ഇന്ന് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: