തിരുനെല്ലി: തോല്‍പെട്ടി വെള്ളറയില്‍ വന്‍ തോതില്‍ വയല്‍ നികത്തുന്നതായി നാട്ടുകാര്‍. കോഴിഫാമിന് വേണ്ടിയാണ് വയല്‍ നികത്തുന്നത്. തിരുനെല്ലി അഞ്ചാം വാര്‍ഡിലാണ് നെല്‍വയല്‍ അനധികൃതമായി നികത്തുന്നത്.
സ്വകാര്യ വ്യക്തിയുടെ നാലേക്കര്‍ നെല്‍വയലാണ് അനധികതമായി റിയല്‍ എസ്‌റ്റേറ്റ് മാഫിയ വിലക്കെടുത്ത് മുറിച്ചു വില്‍ക്കുന്നത്. വയലിന്റെ ഒരു ഭാഗത്ത് നിലവില്‍ നെല്‍കൃഷിയുമുണ്ട്. നന്നായി കൃഷിചെയ്യാന്‍ കഴിയുന്ന വയലാണ് രാഷ്‌ട്രീയ അധികൃതരുടെ ഒത്താശയോടെ മണ്ണിട്ട് നികത്തുന്നത്. ഇവിടെ തന്നെയാണ് തണ്ണീര്‍തട നിയമം കാറ്റില്‍ പറത്തി വയല്‍ നികത്തി സ്യകാര്യ വ്യക്തി വീടും വെച്ചിരിക്കുന്നത്.
കൂടാതെ സാമൂഹ്യക്ഷേമ വകുപ്പിന്റെ അങ്കണ്‍വാടി നിര്‍മ്മിക്കുന്നതും കൃഷിഭൂമി നികത്തിയാണ്. ചതുപ്പ് സംരക്ഷിക്കാന്‍ ഒരു ഭാഗത്ത് ഹരിത കേരളം കൊണ്ട് നടക്കുമ്പോള്‍ മറുഭാഗത്ത് സര്‍ക്കാര്‍ തന്നെ വയല്‍ നികത്തി കെട്ടിടം പണിയുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. കൃഷിയെടുക്കാത്ത തരിശ് വയല്‍ പിടിച്ചെടുത്ത് കൃഷിയോഗ്യമാക്കുമെന്ന കൃഷിമന്ത്രിയുടെ പ്രഖ്യാപനം നടക്കുമ്പോഴാണ് തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ കൃഷിഭൂമി മണ്ണിട്ട് നികത്തി കെട്ടിടങ്ങളും സ്വകാര്യ റോഡുകളും ഉണ്ടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: