ആലപ്പുഴ: കോവിഡുകാല തെരഞ്ഞെടുപ്പില്‍ പ്രചാരണ രംഗത്ത് താരമാകുക മാസ്കുകള്‍. സ്ഥാനാര്‍ഥികളുടെ ചിഹ്നഹ്നഹ്നങ്ങള് ആലേഖനം ചെയ്ത മാസ്ക്കുകള്‍ക്കായി പലരും ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. പാര്‍ട്ടി പതാകകളുടെയും, ചിഹ്നങ്ങളുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത മാസ്ക്കുകളുടെ ചെലവ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ട്. വീടുകയറിയുള്ള പ്രചാരണത്തിനും റാലികള്‍ക്കുമെല്ലാം കോവിഡ് തടയിടുമ്പോള്‍ ഓണ്‍ലൈന്‍ മുഖേനയും സമൂഹമാധ്യമങ്ങളിലൂ ടെയും പ്രചാരണം കത്തിക്കയറും. തെരഞ്ഞെടുപ്പു കമ്മിഷനും ഇതുസംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനം കണക്കിലെടുത്ത് ഭവനസന്ദര്‍ശനത്തിന് സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. കണ്ടെയ്ന്മെന്റ് സോണുകളില്‍ വീട് കയറിയുള്ള പ്രചാരണത്തിന് നിയന്ത്രണമുണ്ട്. വീടിനു നിശ്ചിതദൂരത്തു നിന്ന് മാത്രം വോട്ട് അഭ്യര്‍ഥിക്കാം. കൂടാതെ കൊട്ടിക്കലാശത്തിനും വിലക്കുണ്ട്. റാലികളും അനുവദിക്കില്ല. പരിസ്ഥിതിസൗഹൃദ ബോര്‍ഡുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. വ്യക്തികളെ അധിക്ഷേപിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമായ പരസ്യങ്ങള്‍ പാടില്ല.
സമൂഹമാധ്യമങ്ങളാണ് പ്രചാരണത്തിനായുള്ള പ്രധാന മാര്‍ഗം. വാട്സ് ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ഷെയര്‍ ചാറ്റ് തുടങ്ങിയവയിലൂടെ പ്രചരിപ്പിക്കാനുള്ള പോസ്റ്ററുകള്‍, സ്ഥാനാര്‍ഥികള്‍ സംസാരിക്കുന്ന വീഡിയോകള്‍ തുടങ്ങിയവ ഒരുക്കും. ഓണ്‍ലൈനിലെ ക്ലാസുകളും മീറ്റിങ്ങുകളും പോലെ ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകളും കൊട്ടിക്കലാശവും ഇത്തവണ പുതുമ നിറഞ്ഞ അനുഭവമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: