അമ്പലപ്പുഴ: തകര്‍ന്നു കിടന്ന റോഡ് പുനര്‍ നിര്‍മിച്ചിട്ടും കെ എസ്ആര്ടിസി സര്‍വീസ് പുനരാരംഭിക്കുന്നില്ല. യാത്രാ ദുരിതത്തില്‍ വലഞ്ഞു നാട്ടുകാര്‍. ആലപ്പുഴ പടഹാരം സര്‍വീസാണ് നിര്‍ത്തലാക്കിയത്. പത്തു വര്‍ഷം മുന്‍പ് രാവിലെ ആറു മണി, 9 11, വൈകിട്ട് 4, 6.30 എന്നീ സമയങ്ങളിലായിരുന്നു ബസ് സര്‍വീസ്. പിന്നീട് 11 മണിക്കുള്ള സര്‍വീസ് നിര്‍ത്തലാക്കി. ഇതിനു ശേഷം വൈകിട്ട് നാലിനുള്ള സര്‍വീസും നിര്‍ത്തലാക്കി. റോഡ് പൂര്‍ണമായും തകര്‍ന്നതോടെ മറ്റ് സര്‍വീസുകളും നിര്‍ത്തലാക്കി.
ഇപ്പോള്‍ റോഡ് ആധുനിക രീതിയില്‍ പുനര്‍ നിര്‍മിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും സര്‍വീസ് പുനരാരംഭിക്കാന്‍ കെ.എസ്ആര്‍.ടിസി തയ്യാറാകാതെ വന്നതോടെ പ്രദേശവാസികളുടെ യാത്രാ ദുരിതം വര്‍ധിച്ചിരിക്കുകയാണ്. ആലപ്പുഴ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് സ്ഥിരമായി യാത്ര ചെയ്തിരുന്ന സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരടക്കം നൂറുകണക്കിന് പേര്‍ക്ക് ആശ്രയമായിരുന്നു ഈ സര്‍വീസുകള്‍.യാത്രാ ദുരിതം വളരെയേറെയുള്ള ഈ ഗ്രാമീണ മേഖലയിലെ നാട്ടുകാര്‍ക്ക് അനുഗ്രഹമായിരുന്ന സര്‍വീസ് പുന:സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്നു കാട്ടി മന്ത്രി ജി.സുധാകരന് പരാതി നല്‍കിയതായി കരുമാടിയിലെ കലാ സാംസ്കാരിക സംഘടനയായ കരുമാടിക്കുട്ടന്‍സ് സെക്രട്ടറി ഷാജി കരുമാടി പറഞ്ഞു.
ബസ് സര്‍വീസില്ലാത്തതിനാല്‍ വന്‍ തുക ചെലവഴിച്ച് ഓട്ടോറിക്ഷയില്‍ കയറി അമ്പലപ്പുഴയിലോ കരുമാടിയിലോ എത്തേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍.ഇതിന് പരിഹാരം കാണാന്‍ നിര്‍ത്തലാക്കിയ സര്‍വീസുകള്‍ അടിയന്തിരമായി പുന:സ്ഥാപിക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: