ഇടുക്കി: മദ്യപിച്ചെത്തിയുള്ള തര്‍ക്കത്തിനിടെ ആറുവയസുകാരിയായ മകളുടെ കൈ അടിച്ചൊടിച്ച പിതാവ് അറസ്റ്റില്‍. മറയൂര്‍ പെരിയകുടി ട്രൈബല്‍ കോളനിനി സ്വദേശിയായ ഗണപതിയാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം.
മദ്യപിച്ചെത്തിയ ഗണപതി ഒരു മദ്യക്കുപ്പിയുമായാണ് വീട്ടിലെത്തിയത്. മദ്യലഹരിയില്‍ ഭാര്യയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ഇയാള്‍ ഭാര്യയെ മര്‍ദിക്കുകയും ചെയ്തു. ഇതു കണ്ട മകള്‍ മദ്യക്കുപ്പി മറിച്ചു കളയുകയായിരുന്നു.
ഇതില്‍ പ്രകോപിതനായ ഗണപതി മകളുടെ കൈ പിടിച്ചുതിരിക്കുകയും പിടിച്ചു തള്ളുകയും ചെയ്തു. കൈക്കു നീരുവച്ച നിലയില്‍ പിറ്റേന്ന് മറയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച കുട്ടിയെ പരിശോധിച്ച ആരോഗ്യവകുപ്പ് അധികൃതര്‍ പാരാലീഗല്‍ സൊസൈറ്റി വോളണ്ടിയ വിവരമറിയിക്കുകയും തുടര്‍ന്ന് പോലീസ് കേസെടുക്കുകയുമായിരുന്നു. പ്രതിക്കെതിരേ ജുവനൈല്‍ ജസ്റ്റീസ് ആക്ട് ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി മറയൂര്‍ പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: