ന്യൂദല്‍ഹി: ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ അവസാന രണ്ട് ടെസ്റ്റുകളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. കോഹ്‌ലിയും ഭാര്യ അനുഷ്‌കയും ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ജനുവരിയില്‍ കുഞ്ഞു പിറക്കുമെന്നാണ് കരുതുന്നത്. പ്രസവ സമയത്ത്് അനുഷ്‌കയ്‌ക്ക് പിന്തുണ നല്‍കാനാണ് കോഹ്‌ലി അവസാന ടെസ്റ്റുകളില്‍ നിന്ന്് മാറിനില്‍ക്കുന്നതെന്ന് ബിസിസിഐ വൃത്തങ്ങള്‍ വെളിപ്പെടുത്തി. എന്നാല്‍ ഈ കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കോഹ്‌ലി വിട്ടുനില്‍ക്കുകയാണെങ്കില്‍ അവസാന രണ്ട് ടെസ്റ്റുകളില്‍ രഹാനെ ടീമിനെ നയിക്കുമെന്നാണ് സൂചന. നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഡിസംബര്‍ പതിനേഴിന് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: