ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ കൂട്ടായ്മയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ഗോത്ര കോളനിയില്‍ നിര്‍മ്മിച്ച കമ്മ്യുണിറ്റി ഹാള്‍ ഉദ്ഘാടനം ചെയ്തു.ആലത്തൂര്‍ താലൂക്കില്‍ സ്ഥിതി ചെയ്യുന്ന വണ്ടാഴി ഗ്രാമപഞ്ചായത്തിലെ ആദിവാസി മേഖലയായ തളിങ്ങകല്ലില്‍ ആണ് അംഗന് വാടി ഹാള്‍ നിര്‍മ്മിച്ചു നല്‍കിയത്.
.പ്രളയത്തില്‍ അംഗന്‍വാടിയുടെ കെട്ടിടങ്ങല്‍ തകര്‍ന്നിരുന്നു. തകര്‍ന്ന പ്രധാന കെട്ടിടം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു. 600 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഹാള്‍ ആണ് കെ എച്ച് എന്‍ എ നിര്‍മ്മിച്ചത്.. നാലു ലക്ഷം രൂപ ചെലവഴിച്ചുള്ള നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം ഗംഗോത്രി ചാരിറ്റബിള്‍ ട്രസ്റ്റിനായിരുന്നു. ഉള്‍പ്രദേശമായ ഇവിടെ ഊരുകൂട്ടം, മെഡിക്കല്‍ ക്യാമ്പുകള്‍. ചെറിയ യോഗങ്ങള്‍ എന്നിവ നടത്താന്‍ മറ്റ് പൊതു സൗകര്യങ്ങളില്ല. അതിനു പരിഹാരമാണ് പുതിയ ഹാള്‍.
കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക വിദ്യര്‍ത്ഥികള്‍ക്ക് സ്ക്കോളര്‍ഷിപ്പ് ഉള്‍പ്പെടെ വിവിധ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടത്തുന്നുണ്ട്. പിന്നാക്ക മേഖലകളില്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്ന സേവാ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഹാള്‍ നിര്‍മ്മിച്ചത്.കഴിഞ്ഞ വര്‍ഷം സംഘടനയുടെ അധ്യക്ഷയായിരുന്ന ഡോ. രേഖാ മോനോനാണ് നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചത്. കോവിഡ് മൂലം നിര്‍മ്മാണം വൈകി.
ആലത്തൂര്‍ എം എല്‍ എ പ്രസേനന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. രേഖാ മോനോന് മുഖ്യാതിഥി ആയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സുമാവള്ളി മോഹന്‍ദാസ് അധ്യക്ഷം വഹിച്ചു. പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി വി കൃഷ്ണന്, അംഗങ്ങളായ എം കെ ഉണ്ണി്കൃഷ്ണന്‍, ബെന്നി വര്‍ഗീസ് സെക്രട്ടറി രാജന് എന്നിവര്‍ സംസാരിച്ചു. ഗംഗോത്രി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ട്രസ്റ്റി ഡോ. പി യു രാമാനന്ദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: