ന്യൂദല്‍ഹി: എട്ടാം വട്ട ഇന്ത്യ-ചൈന കോര്‍ കമാന്‍ഡര്‍ തല യോഗം ചുഷൂലില്‍ നടന്നു. ഇന്ത്യ-ചൈന അതിര്‍ത്തിയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ നിയന്ത്രണരേഖ മേഖലകളിലെ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നത് സംബന്ധിച്ച ആശയങ്ങള്‍ ഇരു രാഷ്ട്രങ്ങളും യോഗത്തില്‍ പങ്കുവെച്ചു.
ഇന്ത്യ-ചൈന രാഷ്ട്രത്തലവന്മാര് രൂപപ്പെടുത്തിയ ധാരണകള്‍ നടപ്പിലാക്കാനും, ഇരു രാഷ്ട്രങ്ങളിലെയും മുന്‍നിര സൈനികര്‍ക്കിടയിലെ തെറ്റിദ്ധാരണകള്‍ ഒഴിവാക്കാനും, സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനും ഇരു സേനകളും സമ്മതം അറിയിച്ചു.
സൈനിക, നയതന്ത്ര വഴികളിലൂടെയുള്ള ആശയവിനിമയവും ചര്‍ച്ചകളും നിലനിര്‍ത്താനും, ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ മുന്നോട്ട് കൊണ്ടുപൊകാനും, നിലവിലുള്ള മറ്റു പ്രശ്നങ്ങള്‍ രമ്യതയോടെ പരിഹരിക്കാനും അതുവഴി അതിര്‍ത്തി മേഖലയില്‍ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാനും ഇന്ത്യയും ചൈനയും ധാരണയായി. അടുത്തു തന്നെ മറ്റൊരു വട്ട ചര്‍ച്ച കൂടി സംഘടിപ്പിക്കാനും ഇരു രാഷ്ട്രങ്ങളും തീരുമാനിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: