ന്യൂദല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ നേതൃതത്വം ദേശീയ ജനാധിപത്യ മുന്നണിക്ക് കേരളത്തില്‍ പുത്തന്‍ ഉണര്‍വ് പകര്‍ന്നതായി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഇത് വരും കാലങ്ങളില്‍ പ്രതിഫലിക്കും. എന്‍ഡിഎയ്ക്ക് തെരെഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്യാനുള്ള ഘടകങ്ങള്‍ സംസ്ഥാനത്ത് ഉയര്‍ന്ന് വന്നിരിക്കുകയാണെന്നും തുഷാര്‍ പറഞ്ഞു.
ഇടതു വലതു രാഷ്ട്രീയ അഡ്ജസ്റ്റ്മെന്റുകള്‍ കണ്ട് ജനം മടുത്തിരിക്കുന്നു. ഈ അഡ്ജസ്റ്റ്മെന്റുകളുടെ ഭാഗമായാണ് ഇന്നു വരെയും കേട്ടിട്ടില്ലാത്ത വിധത്തില്‍ ഇത്ര വലിയ അഴിമതിക്കഥകള്‍ തെളിവുകള്‍ സഹിതം പുറത്തു വന്നിട്ടും പ്രതിപക്ഷം വേണ്ടവിധത്തില്‍ രാഷ്ട്രിയമായി നേരിടാതെ നിര്‍ജ്ജീവമായി ഇരിക്കുന്നതെന്നും തുഷാര്‍ പ്രതികരിച്ചു.
മാറി മാറി വരുന്ന ഇടതു വലതു സര്‍ക്കാരുകള്‍ അഴിമതിയുടെ പുത്തന്‍ ഏടുകള്‍ തീര്‍ക്കുവാന്‍ മത്സരിക്കുകയാണ്. ഈ സാഹചര്യങ്ങള്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ കേരളത്തിലെ എന്‍ഡിഎ മുന്നണിക്ക് അനുകൂലമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി ദേശീയ അധ്യക്ഷന്‍ നദ്ദയുമായും സംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷുമായും തുഷാര്‍ ഇന്ന് ദല്‍ഹിലെത്തി ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: