ഭോപ്പാല്‍: സ്വയം പ്രഖ്യാപിത ദൈവം നാംദേയോ ദാസ് ത്യാഗി കമ്പ്യൂട്ടര്‍ ബാബയുടെ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച ആരാധനാ സ്ഥാപനം മധ്യപ്രദേശ് സര്‍ക്കാര്‍ പൊളിച്ചുമാറ്റി. 80 കോടി രൂപവിലമതിക്കുന്ന 46 ഏക്കറോളം ഭൂമിയാണ് ആരാധനാ കേന്ദ്രത്തിന്റെ മറവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളിലൂടെ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ നാംദേയോ ദാസ് ഉള്‍പ്പെടെ ആറു പേര് അറസ്റ്റിലായി.
കയ്യേറ്റം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ജില്ല ഭരണകൂടം നാംദേയോ ദാസിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മറുപടി നല്‍കാനോ കയ്യേറ്റം പൊളിച്ചുനീക്കാനോ അദേഹം തയ്യാറായില്ല. ഇതേ തുടര്‍ന്നണ് ജില്ലാഭരണകൂടം നിര്‍മ്മിതികള്‍ പൊളിച്ചുമാറ്റിയത്.
ഇന്‍ഡോറിലെ ജാര്മോഹി ഗ്രാമത്തിലെ ഈ സ്ഥലം 2016 ല്‍ സര്‍ക്കാര്‍ കന്നുകാലി പരിപാലന കേന്ദ്രത്തിനായി നീക്കിവെച്ചതായിരുന്നു. വിവിധ കാരണങ്ങളാല്‍ പദ്ധതി മുടങ്ങിപ്പോകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: