ആലപ്പുഴ: വെറുപ്പിന്റെയും കള്ളക്കടത്തിന്റെയും ഇടതു വലത് രാഷ്ട്രീയത്തെ ഉപേക്ഷിച്ച് ദേശീയതയുടെ തണലിലേക്ക് ആലപ്പുഴയില്‍ നിന്ന് ആയിരങ്ങള്‍ എത്തുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്ക്കുമ്പോള് ബിജെപിയിലേക്കുള്ള ഒഴുക്ക് ഇരുമുന്നണികളെയും അങ്കലാപ്പിലാക്കി. അരൂര്‍ നിയോജകമണ്ഡലത്തിലെ കോടംതുരുത്ത് പഞ്ചായത്തിലെ നാല് വാര്‍ഡുകളില്‍ നിന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 37 പേരാണ് ഇന്നലെ സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്കെത്തിയത്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ഇവരെ സ്വീകരിച്ചു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബിനീഷ് ഇല്ലിക്കല്‍ അദ്ധ്യക്ഷനായി. നിയോജകമണ്ഡലം പ്രസിഡന്റ് തിരുനല്ലൂര്‍ ബൈജു, വിമല്‍ രവീന്ദ്രന്, സി.എ. പുരുഷോത്തമന്, അഡ്വ.പി.കെ. ബിനോയ്, സി. മധുസൂദനന്, എം.വി. രാമചന്ദ്രന്, കെ.കെ. സജീവന്, സി.ആര്. രാജേഷ് എന്നിവര്‍ പങ്കെടുത്തു.
ചേര്‍ത്തല നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നായി അന്‍പത് പേരാണ് ഇന്നലെ ബിജെപിയിലേക്കെത്തിയത്. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പില്‍ അദ്ധ്യക്ഷനായി.ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍, പി.കെ. വാസുദേവന്‍, ഡി. അശ്വിനീദേവ്, എസ്. പത്മകുമാര്‍, എം.എസ്. ഗോപാലകൃഷ്ണന്, അരുണ്‍.കെ. പണിക്കര്‍, കെ. പ്രേംകുമാര്‍, സാനു സുധീന്ദ്രന്‍, ശ്രീദേവി വിപിന്‍, ഹരി വയലാര്‍ എന്നിവര്‍ പങ്കെടുത്തു.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ വയലാറില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് പഞ്ചായത്ത് അംഗവും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ഉള്‍പ്പെടെ നാല്‍പ്പതോളം പേര് ബിജെപിയിലെത്തിയിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്തില്‍ നിന്ന് കോണ്‍ഗ്രസ് മുന്‍ മണ്ഡലം സെക്രട്ടറിയുള്‍പ്പെടെ 15 പേരാണ് പാര്‍ട്ടിയില്‍ അംഗത്വം എടുത്തത്. ആലപ്പുഴ, കുട്ടനാട് അമ്പലപ്പുഴ , ഹരിപ്പാട്, കായംകുളം നിയോജക മണ്ഡലങ്ങളിലും നിരവധി പേര് ബിജെപിയില്‍ അണി ചേര്‍ന്നു. ജില്ലാ കമ്മറ്റി ഓഫീസില്‍ ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാര്‍ കെ. സുരേന്ദ്രനെ സ്വീകരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പറവൂരില്‍ കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: