ചെന്നൈ : തമിഴ്നാട്ടില്‍ വീണ്ടും വേല്‍യാത്ര ബിജെപി യാത്ര തുടങ്ങി. ചെന്നൈയില്‍ നിന്നാണ് ഇത്തവണ വീണ്ടും വേല് യാത്ര ആരംഭിച്ചിരിക്കുന്നത്. തമിഴ്നാട് ബിജെപി അധ്യക്ഷന്‍ എല്‍. മുരുകന്റെ നേതൃത്വത്തിലാണ് യാത്ര. അകമ്പടിയായി നൂറ് കണക്കിന് പ്രവര്‍ത്തകരാണ് റോഡിലിറങ്ങിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് വേല് യാത്രയ്ക്കിടെ മുരുകനേയും എച്ച്. രാജയും അടക്കം നൂറോളം ബിജെപി പ്രവര്‍ത്തകരെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനെ തുടര്‍ന്ന് വേല് യാത്ര നിര്‍ത്തിവെയ്ക്കുകയും ഇതിനെതിരെ വ്യാപകമായി സംസ്ഥാനത്ത് പ്രതിഷേധം ഉടലെടുക്കുകയും ചെയ്തിരുന്നു.
മുരുകന്റെ ആറ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് തമിഴ്നാട്ടിലുടനീളം സ്വീകരണ പരിപാടികളുമായാണ് ഒരു മാസം നീണ്ട് നില്ക്കുന്ന വേല്‍യാത്ര നിശ്ചയിച്ചിരുന്നത്. എന്നാല്‍ ബാബ്റി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷിക ദിനമായ ഡിസംബര്‍ 6 ന് യാത്ര അവസാനിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. യാത്രയില്‍ ദേശീയ നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും മുന്‍നിര താരങ്ങളെയും യാത്രയില്‍ അണിനിരത്താനും ബിജിപി തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: