കരുനാഗപ്പള്ളി: ഭാരതീയ ജനതാ മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ ജില്ലയില്‍ പഞ്ചായത്ത് തലത്തില്‍ മഹിളാ മഹാസംഗമത്തിന് തുടക്കമായി. ആദ്യസംഗമം കരുനാഗപ്പള്ളി മണ്ഡലത്തിലെ ആലപ്പാട് പഞ്ചായത്തില്‍ നടന്നു.
മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ. ബിറ്റി സുധീര്‍ ഉദ്ഘാടനം ചെയ്തു. നരേന്ദ്രമോദി സര്‍ക്കാര്‍ സ്ത്രീകള്‍ക്കായി ആവിഷ്കരിച്ച പദ്ധതികളെ കുറിച്ച് അവര്‍ വിശദീകരിച്ചു. മഹിളാമോര്‍ച്ച ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് സ്മിത അദ്ധ്യക്ഷത വഹിച്ചു. സംഗമത്തില്‍ കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് മിനി ആമ്പാടിയില്‍, ജനറല്‍ സെക്രട്ടറി പ്രണ്ടിയമാലിനി, ജില്ലാ സെക്രട്ടറിയും മുനിസിപ്പില്‍ കൗണ്‍സിലറുമായ ശാലിനി രാജീവ്, മണ്ഡലം സെക്രട്ടറി രാജിരാജ്, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ഋഷീന്ദ്രന്‍, ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സ്റ്റീഫന്‍ നെറ്റോ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് മഹിളാമോര്‍ച്ച ഓച്ചിറ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മഹിളാസംഗമവും അഡ്വ. ബിറ്റി സുധീര്‍ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ സെക്രട്ടറി വി.എസ്. ജിതിന്‍ദേവ് സംസാരിച്ചു. മഹിളാമോര്‍ച്ച ഓച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതിലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: