ഭോപ്പാല്‍ : പ്രാര്‍ത്ഥനകള്‍ വിഫലമാക്കി മൂന്ന് വയസ്സുകാരന് പ്രഹ്ലാദ് യാത്രയായി. കുഴല്‍ കിണറില്‍ കുടുങ്ങി 96 മണിക്കൂറുകള്‍ക്ക് ശേഷം ഏറെ പ്രതീക്ഷയോടെയാണ് പ്രഹ്ലാദിനെ രക്ഷാപ്രവര്‍ത്തകര്‍ ഇന്ന് പുലര്‍ച്ചയോടെ പുറത്തെടുത്തത്. എന്നാല്‍ മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയില്‍ കുട്ടി മരിച്ചതായി അറിയിക്കുകയായിരുന്നു.
മധ്യപ്രദേശിലെ നിവാരയിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ച്ച വീടിന് സമീപം വയലില്‍ കളിച്ചുകൊണ്ടിരിക്കെ പ്രഹ്ലാദ് 58 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. തുടര്‍ന്ന് അതിന് സമാന്തരമായി മറ്റൊരു ചെറിയ കുഴിയുണ്ടാക്കി ആളെ കടത്തിവിട്ട് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.
എന്നാല്‍ അതിനിടെ കുഴിയില്‍ വെള്ളം നിറഞ്ഞത് ഒരു ഘട്ടത്തില്‍ രക്ഷാ പ്രവര്‍ത്തനത്തെ ബാധിച്ചു. ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ എണ്ണപ്പാടങ്ങളില്‍ കുഴിക്കാനുപയോഗിക്കുന്ന യന്ത്രങ്ങളടക്കം എത്തിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങളായിരുന്നു നടത്തിയിരുന്നത്.
പുലര്‍ച്ചയോടെ പ്രഹ്ളാദിനെ പുറത്തെടുത്തപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ പ്രതീക്ഷയില്‍ ആയിരുന്നു. പിന്നീട് മെഡിക്കല്‍ സംഘം നടത്തിയ പരിശോധനിയില് കുട്ടി മരിച്ചെന്ന് സ്ഥരീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: