വാഷിങ്ടണ്‍ : ജനങ്ങള്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാക്കും. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ജനങ്ങള്‍ നന്ദി അറിയിച്ചുകൊണ്ട് നല്കിയ പ്രസംഗത്തില്‍ ജോ ബൈഡന് അറിയിച്ചതാണ് ഇക്കാര്യം. എല്ലാ അമേരിക്കക്കാരുടേയും വിജയമാണിതെന്നും ബൈഡന് അറിയിച്ചു.
രാജ്യത്തെ ഭിന്നിപ്പിക്കില്ല മറിച്ച് ഒന്നിപ്പിക്കുന്ന ഒരു പ്രസിഡന്റ് ആയിരിക്കും. അമേരിക്കയുടെ ഐക്യമാണ് ലക്ഷ്യമെന്നും ലോകനേതൃപദവി തിരിച്ചുപിടിക്കുമെന്നും ബൈഡന് വ്യക്തമാക്കി. എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റാണ് താന്‍. അതില്‍ നീലയെന്നും ചുവപ്പെന്നും വ്യത്യാസമുണ്ടാകില്ല.
ഈ വലിയ രാജ്യത്തെ നയിക്കാന്‍ തന്നെ തെരഞ്ഞെടുത്തതില്‍ നന്ദി പറയുന്നു. ജനങ്ങള്‍ വളരെ വലിയ വിജയമാണ് തനിക്ക് സമ്മാനിച്ചത്. അമേരിക്കയില്‍ മര്യാദയും നീതിയും നടപ്പിലാക്കാനാണ് രാജ്യം ഡെമോക്രാറ്റുകളെ തെരഞ്ഞെടുത്തത്. ഇത് നടപ്പിലാക്കാന്‍ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കനും അടക്കം എല്ലാവരെയും താന്‍ ക്ഷണിക്കുകയാണ് എന്നും ബൈഡന് പറഞ്ഞു.
ലോകം മുഴുവന്‍ ഈ രാത്രിയില്‍ അമേരിക്കയെ നിരീക്ഷിക്കുകയാണ്. യുഎസ് ലോകത്തിന് തന്നെ മാതൃകയാകുമെന്ന് പറഞ്ഞ ജോ ബൈഡന്, ശക്തിയുടെ മാതൃകയല്ല, നമ്മുടെ മാതൃക എത്രത്തോളം ശക്തമാണ് എന്നാണ് നാം കാണിക്കേണ്ടത്.
പഴിചാരലും ആക്രോശങ്ങളും മാറ്റിവച്ച് പരസ്പരം മനസിലാക്കണം. ട്രംപിന് വോട്ട് ചെയ്തവര്‍ നിരാശരാണെന്ന് അറിയാം. എന്നാല്‍ നമ്മള് ഇനിയും കാണേണ്ടവരാണെന്നും പരസ്പരം യോജിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റായി വിജയിച്ച കമല ഹാരിസിനെ ബൈഡന് പ്രശംസിച്ചു. കുടിയേറ്റക്കാരുടെ മകള്‍ വൈസ് പ്രസിഡന്റായെന്നായെന്ന് പറഞ്ഞ അദ്ദേഹം കൊറോണ പ്രതിരോധത്തിനാണ് താന്‍ പ്രാധാന്യം നല്‍കുകയെന്നും, ഇതിനായി ശാസ്ത്രജ്ഞരുടെ ഉപദേശക സമിതി രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: