Categories: Football

കസീമിറോയ്‌ക്കും ഹസാര്‍ഡിനും കൊറോണ

റയല്‍ പ്രതിരോധ താരം എഡര്‍ മിലിറ്റാവോയ്ക്ക് കഴിഞ്ഞയാഴ്ചയില്‍ കൊറോണ സ്ഥിരീകരിച്ചിരുന്നു.

Published by

മാഡ്രിഡ്: റയല്‍ മാഡ്രിഡ് മധ്യനിര താരം കസീമിറോയ്‌ക്കും ഏഡന്‍ ഹസാര്‍ഡിനും കൊറോണ സ്ഥിരീകരിച്ചു. ലാ ലിഗയില്‍ വലന്‍സിയക്കെതിരായ മത്സരത്തിന് മുമ്പാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്ന് റയല്‍ മാഡ്രിഡ് അറിയിച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കസീമിറോയ്‌ക്കും ഹസാര്‍ഡിനും കൊറോണ സ്ഥിരീകരിച്ചു. മറ്റ് കളിക്കാരുടെ ഫലം നെഗറ്റീവാണെന്ന് റയല്‍ മാഡ്രിഡ് പ്രസ്താവനയില്‍ വെളിപ്പെടുത്തി.

റയല്‍ പ്രതിരോധ താരം എഡര്‍ മിലിറ്റാവോയ്‌ക്ക് കഴിഞ്ഞയാഴ്ചയില്‍ കൊറോണ സ്ഥിരീകരിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by