കാസര്‍കോട് : ജുവല്ലറി തട്ടിപ്പ് കേസില്‍ മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം.സി. കമറുദ്ദീനെ അറസ്റ്റ് ചെയ്യും. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എംഎല്‍എയ്ക്ക് പങ്കുള്ളതായി വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്. അറസ്റ്റ് ഇന്ന് തന്നെയുണ്ടാകുമെന്ന് എഎസ്പി പി. വിവേക് കുമാര്‍ അറിയിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
നിലവില്‍ പോലീസ് എംഎല്‍എയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ജില്ലാ പോലീസ് പരിശീലന കേന്ദ്രത്തില്‍ വെച്ചാണ് കമറുദ്ദീനെ ചോദ്യം ചെയ്യല്‍. കേസില്‍ 15 കോടിയുടെ തട്ടിപ്പ് നടന്നത്. വഞ്ചനാ കുറ്റമാണ് കമറുദ്ദീനെതിരെ ചുമത്തിയിരിക്കുന്നത്.
നിക്ഷേപകരുടെ പരാതി പരിഹരിക്കാന്‍ ലീഗ് നിയോഗിച്ച മധ്യസ്ഥന്‍ കല്ലട്ര മാഹിന്‍ ഹാജിയെ കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കാസര്‍കോട് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ജുവല്ലറിയുടെ ആസ്തി സംബന്ധിച്ച വിവരങ്ങള്‍ ചോദിച്ച് അറിയുന്നതിനായിരുന്നു ഇത്. നേരത്തെ ജുവല്ലറി എംഡി പൂക്കോയ തങ്ങളെ ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇവര്‍ നല്കിയ മൊഴികളും ജുവല്ലറിയുടെ ആസ്തി വിവരങ്ങള്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കമറുദ്ദീനെ അറസ്റ്റ് ചെയ്യുന്നതിലേക്ക് അന്വേഷണ സംഘം നീങ്ങിയിരിക്കുന്നത്.
കേസില്‍ ഉള്‍പ്പെട്ടതോടെ കമറുദ്ദീനെ തള്ളി യുഡിഎഫ് രംഗത്ത് എത്തിയിട്ടുണ്ട്. കമറുദ്ദീനെ സംരക്ഷിക്കില്ല. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ജാഗ്രത കാണിക്കേണ്ടതായിരുന്നെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ്അതേസമയം കമറുദ്ദീന്റേത് ബിസിനസ് തകര്‍ച്ച മാത്രമാണെന്നും വഞ്ചനയല്ലെന്നുമാണ് യുഡിഎഫ് നേതാക്കള്‍ ആദ്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: