ന്യൂയോര്‍ക്ക്:വാഷിംഗ്ടണ്‍:അമേരിക്കയുടെ 46-ാ മത് പ്രസിഡന്റായി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജോ ബൈഡന്. പെന്‍സില്‍വാനിയ സംസ്ഥാനത്തുകൂടി മുന്നിലത്തെി 273 ഇലക്ട്രറല്‍ വോട്ടുകള്‍ സ്വന്തമാക്കി ബൈഡന് വിജയം ഉറപ്പിച്ചു. ഇന്ത്യന്‍ വംശജ കമല ഹാരീസ് വൈസ് പ്രസിഡന്റാകും. ചരിത്രത്തിലാദ്യമായിട്ടാണ് വനിത അമേരിക്കന്‍ വൈസ് പ്രസിഡന്റാകുന്നത്.
നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് 214 ഇലക്ട്രല്‍ വോട്ടുമാത്രമാണ് ലഭിച്ചിരിക്കുന്നത്.
1992 നു ശേഷം തോല്‍ക്കുന്ന ആദ്യ പ്രസിഡന്റായി ട്രംപ് മാറി.
ജോര്‍ജ്ജ് ബുഷാണ് തോറ്റ അവസാനത്തെ പ്രസിഡന്റ്. ബില്‍ ക്ളിന്റനാണ് തോല്പിച്ചത്.
1980 ല്‍ റോണാള്‍ഡ് റിഗനോടു പരാജയപ്പെടുമ്പോള്‍ ജിമ്മി കാര്‍ട്ടറും പ്രസിഡന്റ് പദവിയില്‍ ഇരിക്കുകയായിരുന്നു. രണ്ടാം ഊഴത്തിനിറങ്ങിയ ജെറാള്‍ഡ് ഫോര്‍ഡിനെ തോല്പിച്ചായിരുന്നു 1976ല്‍ കാര്‍ട്ടര്‍ പ്രസിഡന്റായത്. ഇവരുള്‍പ്പെടെ 14 പ്രസിഡന്റുമാരാണ് തെരഞ്ഞെടുപ്പില്‍ പരാജയം രുചിച്ചത്.
54 പ്രസിഡന്റുമാരില്‍ 21 പേര് ഒന്നിലധികം തവണ അധികാരത്തിലെത്തി.ഡെമോക്രറ്റിക് പാര്‍ട്ടിയുടെ ഫ്രാങ്ളിന്‍ റുസ് വെല്‍റ്റ് നാലുതവണ പ്രഡിഡന്റായി. 1935 മുതല്‍ 1945 ല്‍ മരിക്കും വരെ. തിയോഡോര്‍ റൂസ് വെല്‍റ്റ് രണ്ടു തവണ പ്രസിഡന്റായിരുന്ന ശേഷം (1901-09) മൂന്നാം പ്രാവശ്യത്തിനായി 1912 ല്‍ മത്സരിച്ചെങ്കിലും തോറ്റു. പ്രസിഡന്റും മുന്‍ പ്രസിഡന്റും തോറ്റ മത്സരമായിരുന്നു അത്. റുസ് വെല്‍റ്റിനൊപ്പം രണ്ടാം ഊഴം തേടിയ നിലവിലെ പ്രസിഡന്റ് വില്യം ടാഫ്റ്റും തോറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: