തിരുവനന്തപുരം:ലൈഫ് അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടാനുള്ള നിയമസഭാ എത്തിക്സ് സമിതിയുടെ തീരുമാനത്തിന് യുക്തിയോ എത്തിക്സോ ഇല്ല. സ്പീക്കറുടേയും സമിതി ചെയര്‍മാന്റേയും ഉപകാരസ്മരണ മാത്രമാണ് നടപടി. എ.പ്രദീപ് കുമാര്‍ അധ്യക്ഷനായ നിയമസഭാ സമിതിയാണ് ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പി.രാധാകൃഷ്ണനോടു വിശദീകരണം തേടിയത്. സ്പീക്കര്‍ക്ക് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ മിന്നല്‍ വേഗത്തിലായിരുന്നു നടപടി.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായുള്ള അടുപ്പത്തിന്റെ പേരില്‍ ആരോപണ വിധേയരായവരാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും എം എല്‍ എ .പ്രദീപ് കുമാറും.
സ്വപ്നയുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന ശ്രീരാമകൃഷ്ണന് തോളില്‍ തട്ടി അത് പ്രകടിപ്പിക്കുന്ന ദൃശ്യങ്ങള്‍ വിവാദമായിരുന്നു. കള്ളക്കടത്തുകേസിലെ മറ്റൊരു പ്രതിയുടെ വര്‍ക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്യാന്‍ പോയത് സ്വപ്ന പറഞ്ഞിട്ടാണെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തിരുന്നു.
സ്വപ്നയുമായുള്ള ബന്ധത്തിന്റെ പേരില്‍ ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയെങ്കിലും സാങ്കേതിക കാരണം പറഞ്ഞ് എടുത്തില്ല.
മന്ത്രി എ.കെ ബാലന്റെ നേതൃത്വത്തില്‍ പാര്‍ലമെന്ററി ഇന്‍സ്റ്റിട്യൂട്ടിന്റെ ടൂര്‍ പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ വിദേശ യാത്രയിലെ അംഗമായിരുന്നു എ പ്രദീപ് കുമാര്‍. യുഎഇ ലേയ്ക്ക് പോകാനാണ് തീരുമാനിച്ചത്. പാര്‍ലമെന്റുപോലും ഇല്ലാത്ത സ്ഥലത്തേക്ക് പാര്‍ലമെന്ററി ടൂര്‍ പോകുന്നതിനെ വിദേശമന്ത്രാലയം എതിര്‍ത്തു. ദല്‍ഹിയില്‍ നിന്ന് പൊളിറ്റിക്കല്‍ ക്ലീറന്‍സ് ലഭിക്കാതെ വന്നു. തുടര്‍ന്ന് യാത്രയ്ക്കുവേണ്ടി മാത്രമായ് ഇന്ത്യന്‍ ഡയസ്പോറയും ആയി സംസാരിക്കുന്ന ഒരു പരിപാടി തട്ടിക്കൂട്ടി. യു എ ഇ എംബസ്സിയില്‍ നിന്നും വിസ ഫാസ്റ്റ് ട്രാക്കില്‍ ലഭിക്കുന്നതിന് മുഴുവന്‍ ജോലിയുടെയും കോര്‍ഡിനേഷന്‍ നടത്തിയത് സ്വപ്നയാണ്. യാത്രക്ക് വേണ്ടി മുഴുവന്‍ കാര്യങ്ങളുടേയും ചുക്കാനും പിടിച്ചത് സ്വപ്നയായിരുന്നു. യാത്രയുടെ മറവിലും കള്ളക്കടത്ത് ഉണ്ടായി എന്ന ആരോപണം നിലനിന്നിരുന്നു. കള്ളക്കത്തുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നപ്പോള്‍ എതിര്‍ത്തു സംസാരിക്കാന്‍ ഭരണപക്ഷം നിയോഗിച്ചത് പ്രദീപ് കുമാര്‍ ഉള്‍പ്പെടെ യാത്രയിലുണ്ടായിരുന്ന സംഘത്തെയായിരുന്നു.
ലൈഫ് മിഷന്റെ വീടുകള്‍ മുഴുവന്‍ പൂര്‍ത്തിയാക്കാമെന്ന് മുഖ്യമന്ത്രി നിയമസഭക്ക് ഉറപ്പു നല്കിയിട്ടുള്ളതു കൊണ്ട് ഇഡി അന്വേഷിക്കുന്നത് നിയമസഭയുടെ പ്രിവിലേജിനെ ബാധിക്കുന്നതാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിശദീകരണ നോട്ടീസ് അയച്ചത്. സിപിഎം അംഗം ജെയിംസ് മാത്യുവാണ് 2 ദിവസം മുന്‍പ് സ്പീക്കര്‍ പി ശ്രീരാമൃഷ്ണനു നല്‍കിയത്. ഇടന്‍ തന്നെ സിപിഎം അംഗം എ പ്രദിപ്കുമാര്‍ ചെയര്‍മാനായ നിയമസഭാ സമിതി വിശദീകരണ നോട്ടീസ് അയയ്ക്കുകയായിരുന്നു. സമിതിയിലെ പ്രതിപക്ഷ അംഗം വി എസ് ശിവകുമാര്‍ എതിര്‍പ്പു പ്രകടിപ്പിച്ചെങ്കിലും ചെവിക്കൊണ്ടില്ല.
ഒറ്റ നോട്ടത്തില്‍ തന്നെ യുക്തി രഹിതമായ പരാതിയാണ്.നിയസഭാ കമ്മറ്റിക്ക് ഇല്ലാത്ത അധികാരമാണ് ഉപയോഗിച്ചിരിക്കുന്നത്. നിയമസഭയും അന്വേഷണവും തമ്മില്‍ ബന്ധമില്ല. നിയമസഭക്ക് നല്കിയ ഉറപ്പുകളാണ് വിഷയമെങ്കില്‍ അന്വേഷിക്കേണ്ടത് ഉറപ്പുകള്‍ സംബന്ധിച്ച നിയമസഭാ സമിതിയാണ്. കേസുമായി ബന്ധപ്പെട്ട ഫയല്‍ അന്വേഷണ ഏജന്‍സി ആവശ്യപ്പടുന്നത് നിയമസഭാ അംഗങ്ങളുടെ അവകാശം ലംഘനമാകുമെങ്കില്, ലൈഫ് മിഷന് ഫയലുകള്‍ വിജിലന്‍സ് ഏറ്റെടുത്തതും ലംഘനമാകും. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് ഇ ഡി യോട് നിര്‍ദേശിച്ചിരിക്കുന്നത്. തൃപ്തികരമല്ലെങ്കില്‍ ഉദ്യോഗസ്ഥനെ സഭാസമിതിക്കു വിളിച്ചുവരുത്താം.
എന്നാല്‍ ഈ കേസില്‍ ഇ ഡി ഉദ്യോഗസ്ഥന് മറുപടി കൊടുക്കുകയോ സമിതി വിളിച്ചാല്‍ ഹാജരാകുകയോ ഇല്ല. കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ഇല്ലാതെ ഉദ്യോഗസ്ഥന് സാധിക്കാത്തതുതന്നെയാണ് കാരണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: