കൊല്ലം: കോവിഡ് കാലത്ത് എക്സൈസ് നടത്തിയ 68,434 റെയ്ഡുകളിലായി സംസ്ഥാനത്ത് പിടികൂടിയത് 990 ലിറ്റര്‍ വ്യാജമദ്യം. 14 ജില്ലകളിലുമായി രജിസ്റ്റര്‍ ചെയ്തത് 9,396 കേസുകള്‍.
കോവിഡ് കേരളത്തിന്റെ പടിവാതിലില്‍ എത്തിയത് മാര്‍ച്ച് മാസം രണ്ടാംവാരം. ലോക്ഡൗണ്‍ പ്രഖ്യാപനമുണ്ടായ മാര്‍ച്ച് അവസാന ആഴ്ച മുതല്‍ മേയ് 28 വരെ സംസ്ഥാനത്ത് ബാറുകളും മദ്യഷോപ്പുകളും സമ്പൂര്‍ണമായി അടച്ചിട്ടിരുന്നു. ഇതോടെ ഓണക്കാലം ലക്ഷ്യംവച്ചുള്ള വ്യാജവാറ്റ് സംസ്ഥാനത്ത് സജീവമായി. ഗ്രാമീണമേഖലകളില്‍ വ്യാപകമായി വ്യാജവാറ്റുസംഘങ്ങള്‍ തലപൊക്കി. ഇതോടെയാണ് എക്സൈസ് റെയ്ഡുകളും സജീവമായത്. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ എല്ലാ ജില്ലയിലും എക്സൈസ് പതിവു പരിശോധന ശക്തമാക്കി. വനമേഖലകളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ നിരവധി വാറ്റുകാരാണ് കുടുങ്ങിയത്.
ആറുമാസത്തില്‍ ഏറ്റവും കൂടുതല്‍ റെയ്ഡ് നടത്തിയത് എറണാകുളം ജില്ലയിലാണ്. 6,727 എണ്ണം. ജില്ലയില്‍ നിന്നും 303 ലിറ്റര്‍ ചാരായവും 39 ലിറ്റര്‍ വ്യാജമദ്യവും 17,106 ലിറ്റര്‍ കോടയും പിടികൂടി. 611 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രണ്ടാമത്തെ ജില്ല തൃശൂര്‍, 6,351 എണ്ണം. 376 ലിറ്റര്‍ ചാരായവും 36 ലിറ്റര്‍ വ്യാജമദ്യവും 34,058 ലിറ്റര്‍ കോടയും പിടികൂടി. കോടശേഖരം പിടികൂടിയതില്‍ ഏറ്റവും മുന്നില്‍ പാലക്കാടാണ് 64,414 ലിറ്റര്‍. തൊട്ടുപിന്നില്‍ കണ്ണൂര്‍, 50,257. 1052 അബ്കാരി കേസുകളുമായി പാലക്കാടാണ് മുന്നില്‍.
സര്‍ക്കാരിന്റെ മദ്യവില്‍പ്പനശാലകളായ ബിവറേജസ് ഔട്ട്ലറ്റുകള് ലോക്ഡൗണ്‍ പൂര്‍ത്തിയായശേഷം ജൂണില്‍ തുടങ്ങിയെങ്കിലും ആളുകളെ നിയന്ത്രിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ബെവ് ക്യു ആപ്പ് വഴി മാത്രമാണ് മദ്യം ആവശ്യക്കാര്‍ക്ക് കൈമാറിയിരുന്നത്. 45 ലക്ഷം ടോക്കണുകളാണ് മദ്യപര്‍ക്കായി മൂന്നാഴ്ച കൊണ്ട് വിറ്റഴിച്ചത്. ഇതില്‍ 13 ലക്ഷവും ബെവ്കോയ്ക്കുള്ളതായിരുന്നു.
ഇതേ സമ്പ്രദായത്തില്‍ ബാറുകളില്‍നിന്നും മദ്യം ലഭ്യമാക്കി. ബെവ് ക്യൂ ആപ്പ് നിലവില്‍ വന്ന് ഒറ്റമാസത്തില്‍ സര്‍ക്കാരിന് ലഭിച്ച വരുമാനം 750 കോടി രൂപയാണ്. ഇതില്‍ 250 കോടി രൂപ ബെവ്കോ വഴിയും 500 കോടി രൂപ ബാറുകളിലൂടെയും കെടിഡിസി പാര്‍ലറുകളിലൂടെയും കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളിലൂടെയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: