കൊല്ലം: കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ 500 കോടിയുടെ അഴിമതി നടത്തിയവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സിബിഐ നീക്കത്തിന് അനുമതി നിഷേധിച്ച പിണറായി സര്‍ക്കാരിനെ ജനകീയവിചാരണ ചെയ്യുമെന്ന് ബിജെപി ദക്ഷിണമേഖല പ്രസിഡന്റ് കെ. സോമന്‍. ജില്ലാ അദ്ധ്യക്ഷന്‍ ബി.ബി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ കോര്‍പ്പറേഷന് മുമ്പില്‍ നടത്തിയ കിടപ്പുസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊള്ളക്കാര്‍ക്കും മാഫിയകള്‍ക്കും ഒത്താശ ചെയ്യുന്ന ഭരണകൂടമാണ് കേരളത്തിലേത്. ജീവിതത്തിന്റെ നല്ല സമയം കശുവണ്ടി വ്യവസായ മേഖലയ്‌ക്കുവേണ്ടി പണിയെടുത്ത തൊഴിലാളികളെ ഇരുമുന്നണികളും കൂടി വഞ്ചിച്ചു. കശുവണ്ടി തൊഴിലാളികളുടെ അഞ്ഞൂറ് കോടി രൂപ കട്ടെടുത്ത കോണ്‍ഗ്രസ് നേതാവിനെ സംരക്ഷിക്കുന്നത് എന്ത് പ്രതിബദ്ധതയുടെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇതിലൂടെ കളവ് മുതല്‍ പങ്കിട്ടെടുത്ത കൂട്ട് കള്ളന്മാരെയാണ് കാണാന്‍ സാധിക്കുന്നത്.
ചന്ദ്രശേഖരന്‍-രതീഷ് കൂട്ടുകെട്ട് ഭരണം ഏറ്റെടുക്കുമ്പോള്‍ 488 കോടിരൂപയായിരുന്നു കോര്‍പ്പറേഷന്റെ നഷ്ടം. ഇവരുടെ ഭരണകാലത്ത് കോര്‍പ്പറേഷന്റെ നഷ്ടം ആയിരം കോടിയായി ഉയര്‍ന്നു. തൊഴിലാളികളുടെ ആനണ്ടു
കൂല്യങ്ങള്‍ നഷ്ടമാക്കിയത് ഈ തീവെട്ടികൊള്ളയാണ്. അഴിമതി നടത്തിയവരെ സിബിഐ പ്രോസിക്യൂട്ട് ചെയ്താല്‍ പല വമ്പന്മാരുടെയും പേര് പണ്ടുറത്തുവരും. അത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും തൊഴിലാളികളുടെ വോട്ട് കള്ളം പറഞ്ഞു തട്ടിയെടുത്ത വനിതാമന്ത്രിക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും കെ. സോമന്‍ പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റുമാരായ എ.ജി. ശ്രീകുമാര്‍, ലതാ മോഹന്‍, സെക്രട്ടറി വി.എസ്. ജിതിന്‍ ദേവ്, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ബിറ്റി സുധീര്‍, ഇരവിപുരം മണ്ഡലം പ്രസിഡന്റ് സി.ബി. പ്രതീഷ്, സംസ്ഥാന കൗണ്‍സില്‍ അംഗം സി.എസ്. ശൈലേന്ദ്ര ബാബു, ദീപ സഹദേവന്‍, അഭിഷേക് മുണ്ടക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനം ബിജെപണ്ടി സംസ്ഥാനസെക്രട്ടറി ആര്‍. രാജിപ്രസാദ് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: