Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

‘എല്ലാം അയ്യപ്പന്റെ അനുഗ്രഹം’; ഐപിഎല്ലില്‍ മിന്നുംജയത്തോടെ ഫൈനലില്‍ കയറിയ മുംബൈ ടീം ഡെസ്‌കില്‍ ശബരിമല അയ്യപ്പന്റെ ചിത്രം; ഫോട്ടോ വൈറല്‍

മത്സരത്തില്‍ മുംബൈ മിന്നുന്ന ജയത്തോടെ ഫൈനലില്‍ പ്രവേശിച്ചതോടെ ശബരിമല അയ്യപ്പന്റെ ചിത്രം സംബന്ധിച്ചായി സോഷ്യല്‍ മീഡിയ ചര്‍ച്ച. ഈ ചിത്രങ്ങളും വൈറലായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2020, 09:56 am IST
in Cricket

ദുബായ്: ക്രിക്കറ്റ് ലോകത്ത് കളിക്കാര്‍ക്കിടയിലും മാനെജ്‌മെന്റ് അധികൃതര്‍ക്കിടയിലുമുള്ള ദൈവ വിശ്വാസത്തിന്റെ കഥകള്‍ പലപ്പോഴും ജനശ്രദ്ധ നേടിയിട്ടുണ്ട്. ഇന്നലെ ദുബായില്‍ നടന്ന ഐപിഎല്‍ മത്സരത്തിനിടെ പുറത്തുവന്ന ചില ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയം. മുംബൈ ടീമിന്റെ കളിയുടെ വിവരങ്ങള്‍ വിലയിരുത്തുന്ന ഡെസ്‌കില്‍ വച്ചിരുന്ന ഒരു ചിത്രം ശബരിമല അയ്യപ്പന്റെതായിരുന്നു. മറ്റൊന്ന് ഗണപതിയുടെ ഒരു ചെറിയ വിഗ്രഹവും. മത്സരത്തില്‍ മുംബൈ മിന്നുന്ന ജയത്തോടെ ഫൈനലില്‍ പ്രവേശിച്ചതോടെ ശബരിമല അയ്യപ്പന്റെ ചിത്രം സംബന്ധിച്ചായി സോഷ്യല്‍ മീഡിയ ചര്‍ച്ച. ഈ ചിത്രങ്ങളും വൈറലായി.  

ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 57 റണ്‍സിന് തകര്‍ത്താണു മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍ പ്രവേശിച്ചത്. ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈയുടെ തുടര്‍ച്ചായ രണ്ടാം ഫൈനലാണിത്. മുംബൈ ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഡല്‍ഹിക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. നാലു വിക്കറ്റ് വീഴ്‌ത്തിയ ജസ്പ്രീത് ബുമ്രയും രണ്ട് വിക്കറ്റെടുത്ത ട്രെന്റ് ബോള്‍ട്ടുമാണ് ഡല്‍ഹിയെ തകര്‍ത്തത്. സ്‌കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 200/5, ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 143/8.

201 വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് മുന്നിര ബാറ്റ്സ്മാന്‍മാന്‍മാരെ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടു. ധവാനും പൃഥ്വി ഷായും രഹാനയും പൂജ്യത്തിന് മടങ്ങി. ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ പൃഥ്വി ഷായെ(0) ഡീകോക്കിന്റെ കൈകളിലെത്തിച്ച് ബോള്‍ട്ടാണ് വിക്കറ്റ് വേട്ട തുടങ്ങിയത്. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ അജിങ്ക്യാ രഹാനെയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ബോള്‍ട്ട് ഡല്‍ഹിക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു. ആദ്യ ഓവര്‍ മെയ്ഡനുമാക്കി ബോള്‍ട്ട്.

രണ്ടാം ഓവര്‍ എറിയാന്‍ എത്തിയ ബുംമ്രയും മോശമാക്കിയില്ല. രണ്ടാം പന്തില്‍ മികച്ച ഫോമിലുള്ള ശിഖര്‍ ധവാനെ(0)ബൗള്‍ഡാക്കി ബുമ്ര തുടങ്ങി. ക്രുനാല്‍ പാണ്ഡ്യയുടെ പന്തില്‍ സിക്സിന് ശ്രമിച്ച് പന്ത്(9 പന്തില്‍ 3) മടങ്ങി. കൂട്ടത്തകര്‍ച്ചയിലായ ഡല്‍ഹി ഇന്നിംഗ്സില്‍ അല്‍മെങ്കിലും പിടിച്ചുനിന്നത് മാര്‍ക്കസ് സ്റ്റോയിനസും(46 പന്തില്‍ 65), അക്സര്‍ പട്ടേലും(32 പന്തില്‍ 42) ആയിരുന്നു.

എന്നാല്‍ സ്റ്റോയിനസിനെ ക്ലീന്‍ ബൗള്‍ഡാക്കി ബുമ്ര വീണ്ടും ആധിപത്യം സ്ഥാപിച്ചു. ഡാനിയേല്‍ സാംസിനെ(0) കൂടി പുറത്താക്കി ബുമ്ര വിക്കറ്റ് നേട്ടം നാലാക്കി. അക്സര്‍ പട്ടേലിനെ പുറത്താക്കി പൊള്ളാര്‍ഡ് മുംബൈയുടെ വിജയം ഉറപ്പിച്ചു. മുംബൈക്കായി ബുമ്ര നാലോവറില്‍ 14 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ബോള്‍ട്ട് രണ്ടോവറില്‍ ഒമ്പത് റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. നാലു വിക്കറ്റ് വീഴ്‌ത്തിയ ബുമ്ര 27 വിക്കറ്റുമായി ഐപിഎല്ലില്‍ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പും സ്വന്തമാക്കി.

Tags: IPLമുംബൈശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Cricket

ഐപിഎൽ വാതുവെപ്പ് കേസ്: സിഡികൾ വിവർത്തനം ചെയ്തതിന് എം.എസ് ധോണി 10 ലക്ഷം രൂപ നൽകണം, ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

Cricket

അമിത് ഷായുടെ മകനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു; ബിസിസിഐ പ്രസിഡന്‍റായിരുന്ന ശരത് പവാര്‍ 200 വിക്കറ്റും 10000 റണ്‍സും നേടിയെന്ന് ട്രോള്‍

Cricket

ഹിന്ദുവിരുദ്ധ, രാജ്യവിരുദ്ധ ബംഗ്ലാദേശ് കളിക്കാരൻ ക്രിക്കറ്റ് ടീമിൽ; ഷാരൂഖിന്റേത് രാജ്യദ്രോഹമെന്ന് ബിജെപി എംഎൽഎ

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.