വാഷിങ്ടണ്‍ : യുഎസ് പ്രസിഡന്റ് പദത്തിലേക്കുള്ള ജയത്തിന് തൊട്ടരികിലായി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. ഇരുകക്ഷികള്‍ക്കും തുല്യശക്തിയുള്ള ചാഞ്ചാട്ട സംസ്ഥാനങ്ങളില്‍പ്പെടുന്ന മിഷിഗണും വിസ്‌കോണ്‍സിനും പിടിച്ചതോടെ 26 വോട്ടുകൂടി നേടിയാണ് പ്രസിഡന്റ് സ്ഥാനത്തേക്കായി ബൈഡന്‍ തന്റെ ലീഡ് നില ഉയര്‍ത്തിയത്.
264 ഇലക്ടറല്‍ വോട്ടുകള്‍ ബൈഡന്‍ ഇതുവരെ നേടിക്കഴിഞ്ഞു. ജയിക്കാനായി 270 ഇലക്ടറല്‍ വോട്ടുകളാണ് വേണ്ടത്. ഇതില്‍ ട്രംപിന് ഇതുവരെ 214 വോട്ടുകളാണ് ലഭിച്ചത്. ആറ് ഇലക്ട്രല്‍ സീറ്റുകളുള്ള നവോഡയില്‍ 84 ശതമാനം വോട്ട് എണ്ണി തീര്‍ന്നപ്പോള്‍ പതിനായിരത്തിലധികം വോട്ടിന്റെ ലീഡുണ്ട് ബൈഡന്. പ്രസിഡന്റാകാന്‍ ബൈഡന് ഇനി നവോഡയിലെ ജയം മാത്രം മതി. ഇവിടത്തെ ആറ് ഇലക്ട്രല്‍ വോട്ടുകള്‍ കൂടിയാകുമ്പോള്‍ തന്നെ ബൈഡന് 270 തികയ്‌ക്കാനാകും. ജോര്‍ജിയയില്‍ മികച്ച ലീഡുണ്ടായിരുന്ന ട്രംപിന്റെ ലീഡ് 99 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ കഷ്ടിച്ച് 3000 വോട്ടിന്റെ മാത്രം ലീഡായി കുറഞ്ഞു.
ലക്ഷക്കണക്കിന് തപാല്‍വോട്ടുകള്‍ എണ്ണിക്കഴിഞ്ഞിട്ടില്ലാത്തതിനാല്‍ അന്തിമ ഫലപ്രഖ്യാപനം എന്നുവരുമെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. 20 വോട്ടുകളുള്ള പെന്‍സില്‍വേനിയയിലും 50.7 ശതമാനം വോട്ടുമായി നിലവില്‍ ട്രംപാണ് മുന്നില്‍. അലാസ്‌കയും ട്രംപിനൊപ്പമാണെന്ന സൂചനയാണ് നല്‍കുന്നത്. 11 ഇലക്ടറല്‍ വോട്ടുകളുള്ള അരിസോണയില്‍ 50.5 ശതമാനം വോട്ടും ബൈഡന്‍ നേടി.
ഇതിനിടെ മിഷിഗനിലേയും ജോര്‍ജിയയിലേയും കോടതിയില്‍ ട്രംപ് ടീം ഫയല്‍ ചെയ്ത കേസുകള്‍ തള്ളി. ജോര്‍ജിയയില്‍ വൈകിയെത്തിയ 53 ബാലറ്റുകള്‍ കൂട്ടികലര്‍ത്തിയെന്നായിരുന്നു ആരോപണം. മിഷിഗണിലും സമാനമായ ആരോപണമാണ് ഉന്നയിച്ചത്. മിഷിഗനില്‍ വോട്ടെണ്ണല്‍ തടസ്സപ്പെടുത്താനും ശ്രമമുണ്ടായിരുന്നു. രണ്ട് സംസ്ഥാനങ്ങളിലേയും ജഡ്ജിമാര്‍ ട്രംപിന്റെ ആരോപണങ്ങള്‍ തള്ളി. ആരോപണങ്ങള്‍ തെളിയിക്കാന്‍ മതിയായ തെളിവുകളില്ലെന്ന് ജഡ്ജിമാര്‍ വ്യക്തമാക്കി.
പോസ്റ്റല്‍ വോട്ടുകള്‍ക്കെതിരെ ട്രംപ് ട്വിറ്ററിലൂടെ കനത്ത എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ട്. പല സ്റ്റേറ്റുകളിലെ തെരഞ്ഞെടുപ്പ് ഫലത്തിന് എതിരായി റിപ്പബ്ലിക്കന്‍സ് കോടതിയെ സമീപിച്ച് കഴിഞ്ഞു. വോട്ടെണ്ണല്‍ നിരീക്ഷിക്കണമെന്നോ നിര്‍ത്തി വയ്‌ക്കണമെന്നോ ആണ് ആവശ്യം. എന്നാല്‍ വോട്ടെണ്ണല്‍ തുടരട്ടെ, വിജയം അരികെയാണെന്നായിരുന്നു ബൈഡന്‍ പ്രതികരിച്ചത്.
ബെഡന്‍ മുന്നിട്ട് നില്‍ക്കുന്ന നെവാഡയിലും ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണവുമായി ട്രംപ് എത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെ കോടതികളില്‍ നിന്ന് തിരിച്ചടി നേരിട്ടതോടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടന്നിട്ടുണ്ടെന്ന ആരോപണവുമായി ട്രംപ് വൈറ്റ്ഹൗസില്‍ പ്രസ്താവന നടത്തി. സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. അന്തിമഫലമറിയാന്‍ നിയമയുദ്ധത്തിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുമെന്ന സൂചനയും ഇതോടെ ശക്തമായി.
തെരഞ്ഞെടുപ്പില്‍ ബൈഡന്‍ ജയിച്ചാല്‍ പ്രസിഡന്റ് സ്ഥാനത്തിരുന്നു വീണ്ടും മല്‍സരിച്ചു പരാജയപ്പെടുന്ന ആളെന്ന പേരാകും ട്രംപിന് ചാര്‍ത്തിക്കിട്ടുക. 1992 ല്‍ ജോര്‍ജ് എച്ച്. ഡബ്ല്യു. ബുഷിനുശേഷം പ്രസിഡന്റായിരുന്നവര്‍ വീണ്ടും മല്‍സരിക്കുമ്പോള്‍ പരാജയപ്പെട്ട ചരിത്രമില്ല.
അ്തിനിടെ അരിസോണയിലെ ഫീനിക്‌സിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിനു പുറത്തു 200ല്‍ പരം ട്രംപ് അനുകൂലികള്‍ റൈഫിളുകളും കൈത്തോക്കുകളുമായി തമ്പടിച്ചത് സംഘര്‍ഷ സാധ്യത സൃഷ്ടിച്ചു. ഇവിടുത്തെ വോട്ടെണ്ണല്‍ തടസ്സപ്പെട്ടതായി റിപ്പോര്‍ട്ടുകളും വന്നിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ തുടരണം എന്നാവശ്യപ്പെട്ട് ബൈഡന്‍ അനുകൂലികളും വിവിധ നഗരങ്ങളില്‍ പ്രതിഷേധിച്ചു. വോട്ടെണ്ണല്‍ പുരോഗമിക്കുന്ന സ്റ്റേറ്റുകളില്‍ ട്രംപ് അനുകൂലികളുടെ പ്രതിഷേധം നടക്കുന്നുണ്ട്. ന്യൂയോര്‍ക്ക് നഗരത്തിലും ഒറിഗണിലെ പോര്‍ട്ലാന്‍ഡിലും ട്രംപ് വിരുദ്ധ പ്രക്ഷോഭകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: