കോവിഡ് വൈറസ് ലോകത്ത് അതിന്റെ സാന്നിധ്യം അറിയിച്ചതുമുതല്‍, എല്ലാ രാജ്യത്തിനും ആരോഗ്യപരമായും, സാമൂഹികപരമായും, സാമ്പത്തികമായും നിരവധി വെല്ലുവിളികള്‍ നേരിടേണ്ടിവന്നു. എന്നാല്‍ ഭാരതത്തിന് ഇതുകൂടാതെ മറ്റ് ചില വെല്ലുവിളികളും നേരിടേണ്ടിവന്നു. അതിന്റെ കാരണം ഭാരതം ഏറ്റവും പ്രശ്നമുള്ള ചില രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നു എന്നത് കൊണ്ടാണ്.
ലഡാക്കിലെ ഭാരത ചൈന പോരാട്ടം ഇപ്പോള്‍ ശൈത്യകാലത്തേക്ക് നീങ്ങുകയാണ്. ഭാരതത്തിന്റെ ചെറുത്തുനില്‍പ്പിനെ പോലെ വേറെ ലോകത്തെ ഒരു രാജ്യവും ചൈനയുടെ ഭീഷണിയെ മറികടന്നിട്ടില്ല. ഈ വര്‍ഷം മെയ് മാസത്തില്‍ ലഡാക്കില്‍ അസാധാരണമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍, ചൈന പോലും ഭാരതത്തില്‍ നിന്ന് ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല.
ഭാരതവും ചൈനയും തമ്മിലുള്ള സംഘര്‍ഷത്തിനിടയില്‍ കിഴക്കന്‍ ലഡാക്കില്‍ ശീതകാലം ആരംഭിക്കുന്നതോടെ, ഭാരതം അവിടെയുള്ള കഠിനമായ ശൈത്യകാലത്തിന് തയ്യാറാകില്ലെന്നും, അതിനാല്‍ പിന്മാറുമെന്നും പലരും പ്രതീക്ഷിച്ചിരുന്നു. ഭാരതം തങ്ങളുടെ സൈനികരെ ശക്തിപ്പെടുത്തിയെന്നത് മാത്രമല്ല, 17,000 അടി ഉയരത്തിലും മൈനസ് 40 ഡിഗ്രി സെന്റിഗ്രേഡിലും ചൈനീസ് അതിക്രമത്തിനെതിരെ കനത്ത തിരിച്ചടി നല്‍കാനും ഭാരതീയ സൈനികര്‍ വിപുലമായ തയ്യാറെടുപ്പും ചെയ്തു. ചൈനയില്‍ നിന്ന് വന്‍ പ്രതിഷേധമുണ്ടായിട്ടും അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നത് തുടരുകയാണ്. കൂടുതല്‍ പ്രവര്‍ത്തനപരവും വ്യവസ്ഥാപരവുമായ സ്ഥിരത കൈവരിക്കുന്നതിനായി ലഡാക്കിലേക്ക് അടല്‍ തുരങ്കവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. അതിനാല്‍ ലഡാക്ക് ഇപ്പോള്‍ വര്‍ഷം മുഴുവനും ഭാരതത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ നിന്ന് ഉയരങ്ങള്‍ വിട്ടുപോകാന്‍ ഭാരതത്തെ സമ്മര്‍ദ്ദത്തില്‍ ആക്കാനുള്ള ചൈനയുടെ എല്ലാ തന്ത്രങ്ങളും പൊളിഞ്ഞു.
ഭാരതം കൂടുതല്‍ തന്ത്രപരമായ നീക്കങ്ങളുമായി മുന്നോട്ടു പോവുകയാണ്. ഇതിന്റെ ഭാഗമായി നാവിക യുദ്ധ പരിശീലനം ‘മലബാര്‍ അഭ്യാസത്തില്‍’ ആദ്യമായി ഓസ്ട്രേലിയയെ പങ്കെടുപ്പിക്കാനുള്ള ഭാരതത്തിന്റെ തീരുമാനം ചൈനയ്ക്ക് വ്യക്തമായ സന്ദേശം അയയ്ക്കുന്നത് ആണ്. ഝഡഅഉ എന്ന സംഘടനയുടെ ഭാഗമായി അമേരിക്ക, ജപ്പാന്, ഓസ്ട്രേലിയ, ഭാരതവും ചേര്‍ന്ന് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംയുക്ത നാവിക പരിശീലനത്തില്‍ പങ്കെടുക്കുന്നത്. എന്നാല്‍, സ്വാതന്ത്ര്യത്തിനും അന്തസ്സിനുമുള്ള കൂട്ടായ തീരുമാനത്തിന്റെ ശക്തി ഇപ്പോള്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ചൈന കാണും. ചൈനയെ പേടിച്ചു ഇത്തരമൊരു അഭ്യാസം മുന്‍പ് നടത്താന്‍ സങ്കല്‍പ്പിക്കാനാവാത്തതായിരുന്നു.
ഇതുകൂടാതെ, കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭാരതം നിരവധി മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തി. പരിശോധനകളുടെ കഴിവും അളവും ലോക ശ്രദ്ധയില്‍പ്പെട്ടു. ഇത് നമ്മുടെ സാങ്കേതിക വൈദഗ്ധ്യവും പ്രകടമാക്കി. പ്രതിരോധ ഗവേഷണ വികസന സംഘടന (ഉഞഉഛ) ഒക്ടോബര്‍ പകുതിയോടെ 800 കിലോമീറ്റര്‍ ദൂരമുള്ള നിര്‍ഭയ് സബ്-സോണിക് ക്രൂയിസ് മിസൈല്‍ പരീക്ഷിച്ചു. കഴിഞ്ഞ 35 ദിവസത്തിനുള്ളില്‍ ഭാരതത്തിന്റെ പ്രതിരോധ ഗവേഷണ സംഘടന നടത്തിയ പത്താമത്തെ മിസൈല്‍ പരീക്ഷണമാണിത്. ‘മെയ്ഡ് ഇന്‍ ഇന്ത്യ’ തന്ത്രപ്രധാനമായ ആണവ ശക്തി ഉപയോഗിച്ചു, പരമ്പരാഗത മിസൈലുകള്‍ വികസിപ്പിക്കാനുള്ള ഡിആര്‍ഡിഒയുടെ ശ്രമമാണിത്. അതിര്‍ത്തിയിലെ സമാധാനത്തോടുള്ള ചൈനയുടെ പ്രതിബദ്ധതയെക്കുറിച്ച് ഭാരത സര്‍ക്കാരിന് സംശയമുണ്ടായിരുന്നതിനാല്‍, നിലപാടിന്റെ തുടക്കത്തില്‍ തന്നെ മിസൈല്‍ പദ്ധതി വേഗത്തില്‍ പ്രാബല്യത്തിലാക്കാന്‍ ഡിആര്‍ഡിഒയോട് നിശബ്ദമായി ആവശ്യപ്പെടുകയായിരുന്നു.
ഇത് സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍, ഭാരതത്തിനെ കുറിച്ചുള്ള ചിന്തയിലെ മാറ്റം കാണിക്കുന്ന മറ്റൊരു സംഭവമുണ്ടായി. കഴിഞ്ഞയാഴ്ച പാകിസ്ഥാന് പാര്‍ലമെന്റില്‍ ആണ് ഇതിന് സാക്ഷ്യംവഹിച്ചത്. പാകിസ്ഥാനിലെ മുതിര്‍ന്ന പാര്‍ലമെന്റ് അംഗം അയാസ് സാദിഖ്, 27 ഫെബ്രുവരി 2019 ന് പാകിസ്ഥാന് സൈന്യം പിടികൂടിയ ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ത്തമാനെ മോചിപ്പിക്കാന്‍ പാകിസ്ഥാന് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി സുപ്രധാന യോഗത്തില്‍ അഭ്യര്‍ത്ഥിച്ചതായി വെളിപ്പെടുത്തി. 2019 ഫെബ്രുവരി 26ന് അതിരാവിലെ, വ്യോമസേന ജെറ്റുകള്‍ പാകിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ബാലകോട്ടിലെ ജയ്ഷ്-ഇ-മുഹമ്മദ് (ജെഇഎം) തീവ്രവാദ ക്യാമ്പുകളില്‍ ബോംബെറിഞ്ഞ് 40 സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ ജീവന് അപഹരിച്ച പുല്‍വാമ ഭീകരാക്രമണത്തിന് പ്രതികാരം ചെയ്തിരുന്നു. അയാസ് സാദിഖ് പറഞ്ഞു, ‘കാലുകള്‍ വിറയ്ക്കുകയും നെറ്റി ചുളിക്കുകയും ചെയ്തു, വിദേശകാര്യമന്ത്രി (ഖുറേഷി) ഞങ്ങളോട് പറഞ്ഞു,’ ദൈവത്തിനു വേണ്ടി, അദ്ദേഹം (അഭിനന്ദന്) ഇപ്പോള്‍ തിരിച്ചുപോകട്ടെ, കാരണം രാത്രി 9 മണിക്ക് ഭാരതം പാകിസ്ഥാനെ ആക്രമിക്കും”. കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബാജ്വയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ഇതു സംഭവിച്ചത്. ഈ പ്രസ്താവനയുടെ നാണക്കേട് മാറ്റുവാനായി പിന്നീട്, ജമ്മു കശ്മീരില്‍ നടന്ന മാരകമായ പുല്‍വാമ ഭീകരാക്രമണത്തിന് പാകിസ്ഥാനാണ് ഉത്തരവാദിയെന്ന് പാക്കിസ്ഥാന് ശാസ്ത്ര-സാങ്കേതിക മന്ത്രി ഫവാദ് ചൗധരി ദേശീയ അസംബ്ലിയില്‍ പറഞ്ഞു. ഈയൊരു സംഭവം പാക്കിസ്ഥാനിലെ തീരുമാനമെടുക്കുന്നവരുടെ മനസ്സിലുള്ള ഭയം ആണ് വ്യക്തമായി സൂചിപ്പിക്കുന്നത്. അത് വീണ്ടും ഭൂതകാലത്തില്‍ നിന്നുള്ള മാറ്റമാണ്. കനത്ത പ്രതികാരം കൂടാതെ ഇന്ത്യന്‍ മണ്ണില്‍ ഒരു ഭീകര നടപടിയും ഒഴിവാക്കാനാവില്ലെന്ന് ഇന്ന് അവര്‍ക്ക് അറിയാം.
ഇന്ന് ലോകം ഭാരതത്തിന്റെ ശക്തിയെ മാനിക്കുന്നു. കടുത്ത വെല്ലുവിളികള്‍ക്കിടയിലും ഇത് സഫലമായത് വാക്കുകള്‍ കൊണ്ടല്ല, മറിച്ച് ഭാരതത്തിന്റെ പ്രവൃത്തികള്‍ മൂലമാണ്. പണ്ട് രവീന്ദ്രനാഥ ടാഗോര്‍ പറഞ്ഞിരുന്നു, ഓരോ രാജ്യത്തിനും മുന്നോട്ടുള്ള പ്രയാണത്തില്‍ ഉത്തരം കണ്ടെത്താന്‍ വ്യത്യസ്ത ചോദ്യപേപ്പര്‍ ആണ് ഉള്ളത്. അതിനാല്‍, ഓരോ രാജ്യത്തിനും അവരുടേതായ ഉത്തരങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്, മറ്റുള്ളവരില്‍ നിന്ന് പകര്‍ത്താന്‍ ശ്രമിച്ചിട്ടു ഉപയോഗമില്ല. ഇന്ന് ഭാരതം തന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായി മറുപടി നല്‍കുന്നുണ്ട്, പ്രത്യേകിച്ച് തന്റെ ആത്മാഭിമാനവും അഖണ്ഡതയും സംബന്ധിച്ചിട്ടുള്ള ചോദ്യങ്ങള്‍ക്ക്. ഈ ഉത്തരങ്ങള്‍ ലോകം ശ്രദ്ധിക്കുകയും, ശത്രുക്കള്‍ പരിഭവിക്കുകയും ചെയ്യുന്നു. ഇത് പുതിയ ഭാരതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: